സഹാറ ഇന്ത്യ ക്രിക്കറ്റ് ടീം സ്പോണ്‍സര്‍
മുംബൈ: സഹാറാ ഇന്ത്യ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സ്പോണ്‍സര്‍ ചെയ്യും. അടുത്ത മൂന്നു വര്‍ഷത്തേക്ക് സഹാറാ ഇന്ത്യയായിരിക്കും അന്താരാഷ്ട്ര മത്സരങ്ങളിലെ ടീമിന്റെ മുഴുവന്‍ ചെലവുകളും വഹിക്കുക. ബിസിസിഐ പ്രസിഡണ്ട് എ.സി. മുത്തയ്യയാണ് ജൂണ്‍ രണ്ട് ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.
100 കോടിയിലധികം രൂപയുടെ കരാറാണ് സഹാറാ ഇന്ത്യ ഉണ്ടാക്കിയിട്ടുള്ളതെന്ന് കരുതുന്നു. ഇത്രയും വലിയൊരു കരാര്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡും വൊഡാഫോണും ആസ്ത്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡും ആന്‍സെറ്റും തമ്മിലുള്ള രണ്ട് കരാറുകളെയും ഈ പുതിയ കരാര്‍ കടത്തിവെട്ടി എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ടീമിന്റെ സ്പോണ്‍സര്‍ഷിപ്പ് സംബന്ധിച്ച കരാര്‍ ബിസിസിഐയും ട്രാന്‍സ് വേള്‍ഡ് ഇന്റര്‍നാഷണലും തമ്മിലാണുള്ളത്. ട്രാന്‍സ്വേള്‍ഡ് ഇന്റര്‍നാഷണല്‍ തങ്ങളുടെ അവകാശം സഹാറാ ഇന്ത്യയ്ക്ക് വില്‍ക്കുകയായിരുന്നു. എന്നാല്‍ കരാര്‍ 100 കോടി രൂപയില്‍ കൂടുതലാണെന്ന റിപ്പോര്‍ട്ടുകള്‍ സഹാറാ ഇന്ത്യയും ബിസിസിഐയും നിഷേധിച്ചിരിക്കുയാണ്.












Click it and Unblock the Notifications