കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏകദിന ടീം ജൂണ്‍ രണ്ടാം വാരത്തില്‍

  • By Staff
Google Oneindia Malayalam News

മുംബൈ: സിംബാബ്വെയില്‍ നടക്കുന്ന ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ ജൂണ്‍ 12 ചൊവാഴ്ചയോ 13 ബുധനാഴ്ചയോ തിരഞ്ഞെടുക്കും. ബിസിസിഐ സെക്രട്ടറി ജയ്വന്ത് ലെലെ അറിയിച്ചതാണ് ഇക്കാര്യം.

ഇപ്പോള്‍ സിംബാബ്വെയിലുള്ള ടെസ്റ് ടീമില്‍ ചെറിയ മാറ്റം വരുത്തിയായിരിക്കും ഏകദിന ടീമിനെ തിരഞ്ഞെടുക്കുക എന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയ്ക്ക് പുറമെ സിംബാബ്വെ, വെസ്റിന്‍ഡീസ് എന്നീ ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചന്ദു ബോര്‍ഡെയുമായി ചര്‍ച്ച ചെയ്ത് ടീമിനെ തീരുമാനിക്കുമെന്ന് ലെലെ വ്യക്തമാക്കി.

ജൂണ്‍ 17 ഞായറാഴ്ചയോടെ ഏകദിന ടീം സിംബാബ്വെയിലെത്തും. 23 ശനിയാഴ്ചയാണ് ടൂര്‍ണമെന്റ് തുടങ്ങുന്നത്. ആദ്യ മത്സരത്തില്‍ ഹരാരെയില്‍ സിംബാബ്വെയും വെസ്റിന്‍ഡീസും ഏറ്റുമുട്ടും. 24ന് സിംബാബ്വെക്കെതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം.

ഏഷ്യന്‍ ടെസ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ പങ്കെടുക്കുകയാണെങ്കില്‍ ആസ്ത്രേലിയയില്‍ നടക്കുന്ന ഇന്‍ഡോര്‍ ഏകദിന ടൂര്‍ണമെന്റില്‍ ടീം പങ്കെടുക്കുകയില്ലെന്ന് ലെലെ പറഞ്ഞു. മൂന്നു മത്സരങ്ങളുള്ള ഈ പരമ്പരയുടെ തീയതികളും ടെസ്റ് മത്സരങ്ങളുടെ തീയതികളും അടുത്തടുത്തുവരുന്നതിനാലാണിത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X