പേസ്-ഭൂപതി സഖ്യം, ഹിംഗിസ് ക്വാര്‍ട്ടറില്‍
പാരീസ്: ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്-മഹേഷ് ഭൂപതി സഖ്യം ഫ്രഞ്ച് ഓപ്പണ്‍ പുരുഷവിഭാഗം ഡബിള്‍സിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ജൂണ്‍ മൂന്ന് ഞായറാഴ്ച നടന്ന മൂന്നാം റൗണ്ട് മത്സരത്തില്‍ മൂന്നാം സീഡായ ചെക്കോസ്ലോവാക്യയുടെ ജിറി നൊവാക്, ഡേവിഡ് റിക്കി സഖ്യത്തെയാണ് ഇന്ത്യന്‍ ജോടി പരാജയപ്പെടുത്തിയത്.
വനിതാവിഭാഗത്തില്‍ ഒന്നാം സീഡ് മാര്‍ട്ടിനാ ഹിംഗിസ് കടുത്ത എതിര്‍പ്പ് നേരിട്ടാണ് ക്വാര്‍ട്ടറില്‍ കടന്നത്. 17ാം സീഡായ ഫ്രാന്‍സിന്റെ സാന്‍ഡ്രിന്‍ ടെസ്റുഡിനെതിരെ ജയം നേടാന്‍ ഹിംഗിസിന് മൂന്നു സെറ്റുകളും കളിക്കേണ്ടിവന്നു. സ്കോര്‍: 6-1, 2-6, 6-2.
ഗസ്റാവോ കേര്ട്ടന് ക്വാര്‍ട്ടറില്‍
പുരുഷവിഭാഗം സിംഗിള്‍സില്‍ ഇപ്പോഴത്തെ ചാമ്പ്യനായ ബ്രസീലിന്റെ ഗസ്റാവോ കേര്ട്ടന് ക്വാര്‍ട്ടറില്‍ കടന്നു. സീഡ് ചെയ്യപ്പെടാത്ത അമേരിക്കയുടെ മൈക്കല്‍ റസ്സലിനെതിരെ അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിലാണ് കേര്ട്ടന് ജയം കണ്ടത്. സ്കോര്‍: 3-6, 4-6, 7-6, 6-3, 6-1. ആദ്യ രണ്ടു സെറ്റുകളും നഷ്ടപ്പെട്ട കേര്ട്ടന് മൂന്നാം സെറ്റ് ടൈബ്രേക്കറില്‍ നേടിക്കൊണ്ടാണ് തിരിച്ചുവന്നത്.
ഏഴാം സീഡ് റഷ്യയുടെ യെവ്ജനി കാഫെല്നിക്കഫിനെയാണ് കേര്ട്ടന് ക്വാര്‍ട്ടറില്‍ നേരിടുക. സ്പെയിനിന്റെ ടോമി റൊബെര്ഡോയെ തോല്പിച്ചാണ് കാഫെല്നിക്കഫ് ക്വാര്‍ട്ടറിലെത്തിയത്. സ്കോര്‍: 3-6, 4-6, 6-1, 4-6.
വനിതാവിഭാഗത്തില്‍ 14ാം സീഡ് ബെല്‍ജിയത്തിന്റെ ജസ്റിന്‍ ഹെനിന്, ഇറ്റലിയുടെ ഫ്രാന്‍സെസ്കാ ഷിയാവോണ്‍, റഷ്യയുടെ ലിനാ ക്രസ്നോറുസ്കയ എന്നിവര്‍ ക്വാര്‍ട്ടറില്‍ ഇടംപിടിച്ചു.
ആസ്ത്രേലിയയുടെ ബാര്‍ബറ ഷെറ്റിനെ 6-3, 6-4 എന്ന സ്കോറിനാണ് ഹെനിന് തകര്‍ത്തത്. ഷിയാവോണ്‍ സിംബാബ്വെയും കാരാ ബ്ലാക്കിനെയും (7-6, 6-1) ക്രസ്നോറുസ്കയ ഇറ്റലിയുടെ സില്‍വിയ ഫറീന ഏലിയയെയും (6-2, 6-4) തോല്പിച്ചു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications