കപ്രിയാറ്റി, സെറീന ക്വാര്‍ട്ടറില്‍
പാരീസ്: അമേരിക്കന്‍ കളിക്കാരായ നാലാം സീഡ് ജെന്നിഫര്‍ കപ്രിയാറ്റി, ആറാം സീഡ് സെറീന വില്യംസ് എന്നിവര്‍ ഫ്രഞ്ച് ഓപ്പണ്‍ വനിതാവിഭാഗം സിംഗിള്‍സിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.
ജൂണ്‍ മൂന്ന് ഞായറാഴ്ച നടന്ന പ്രീക്വാര്‍ട്ടറില്‍ നാട്ടുകാരിയും 16ാം സീഡുമായ മെഹ്ഗന് ഷോഗ്നെസിയെയാണ് കപ്രിയാറ്റി തോല്പിച്ചത്. സ്കോര്‍: 7-5, 6-1. റഷ്യയുടെ സീഡ് ചെയ്യപ്പെടാത്ത താരം നദേജ്ദ പെട്രോവയെ 6-3, 6-1 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് സെറീനയുടെ ക്വാര്‍ട്ടര്‍ പ്രവേശം. സെറീനയുടെ സഹോദരി വീനസ് വില്യംസ് ഒന്നാം റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. കപ്രിയാറ്റിയും സെറീനയും തമ്മിലാണ് ക്വാര്‍ട്ടര്‍ ഫൈനല്‍.
വനിതാവിഭാഗത്തിലെ മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനലില്‍ 12ാം സീഡ് കിം ക്ലിജ്സ്റേഴ്സും ഹംഗറിയുടെ പെട്രാ മാന്ഡുലയും തമ്മില്‍ ഏറ്റുമുട്ടും. സ്ലോവാക്യയുടെ ഹെന്റിയേറ്റ നാഗ്യോവയെ 6-4, 4-6, 6-3 എന്ന സ്കോറിന് തോല്പിച്ചാണ് ക്ലിജ്സ്റേഴ്സ് ക്വാര്‍ട്ടറിലെത്തിയത്. ഇറ്റലിയുടെ റീത ഗ്രാന്ഡെയ്ക്കെതിരെയായിരുന്നു പെട്രാ മാന്ഡുലയുടെ ജയം. സ്കോര്‍: 6-2, 6-2.
ഒന്നാം സീഡ് മാര്‍ട്ടിന ഹിംഗിസും ഇറ്റലിയുടെ ഫ്രാന്‍സെസ്ക ഷിയാവോണും തമ്മിലാണ് ഒന്നാം ക്വാര്‍ട്ടര്‍ ഫൈനല്‍. നാലാം ക്വാര്‍ട്ടര്‍ ഫൈനലില്‍ റഷ്യയുടെ ലിനാ ക്രസ്നോറുസ്കയും ബെല്‍ജിയത്തിന്റെ ജസ്റിന്‍ ഹെനിനും ഏറ്റുമുട്ടും.
ഫെരേരോ ക്വാര്‍ട്ടറില്‍
നാലാം സീഡ് സ്പെയിനിന്റെ ജുവാന്‍ കാര്‍ലോസ് ഫെരേരോ പുരുഷവിഭാഗം സിംഗിള്‍സിന്റെ ക്വാര്‍ട്ടറില്‍ കടന്നു. 14ാം സീഡ് സ്വീഡന്റെ തോമസ് എന്ക്വിസ്റിനെ 6-2, 6-4, 6-2 എന്ന സ്കോറിനാണ് ഫെരേരോ തോല്പിച്ചത്.
ഇപ്പോഴത്തെ ചാമ്പ്യനും ഒന്നാം സീഡുമായ ബ്രസീലിന്റെ ഗസ്റാവോ കേര്ട്ടണും ഏഴാം സീഡ് റഷ്യയുടെ യെവ്ജനി കാഫെല്നിക്കഫും നേരത്തെ ക്വാര്‍ട്ടറില്‍ കടന്നിരുന്നു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications