ആന്ദ്രെ അഗാസി ക്വാര്‍ട്ടറില്‍
പാരീസ്: അമേരിക്കയുടെ ആന്ദ്രേ അഗാസി ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. അര്‍ജന്റീനയുടെ ഫ്രാങ്കോ സ്ക്വിലാരിയെ അഞ്ച് സെറ്റ് നീണ്ട മത്സരത്തിലാണ് അഗാസി കീഴടക്കിയത ് (സ്കോര്‍ : 4-6, 6-2, 6-4, 1-6, 6-0 ).
നേരിട്ട് പ്രീ-ക്വാര്‍ട്ടറിലേക്ക് പ്രവേശനം ലഭിച്ച അഗാസിയുടെ ആദ്യ മത്സരമായിരുന്നു ഇത്. ആദ്യമത്സരമായതുകൊണ്ടാണ് തനിക്ക് അല്പം പ്രയാസം നേരിടേണ്ടിവന്നതെന്നായിരുന്നു അഗാസിയുടെ മത്സരത്തെക്കുറിച്ചുള്ള വിലയിരുത്തല്‍.
ക്വാര്‍ട്ടറില്‍ ഫ്രാന്‍സിന്റെ സെബാസ്റ്യന്‍ ഗ്രോസ്ജീനെയാണ് അഗാസി നേരിടുക. നേരത്തെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ നേരിട്ടുള്ള സെറ്റില്‍ ഗാലോ ബ്ലാങ്കോയെ തകര്‍ത്താണ് സെബാസ്റ്യന്‍ ഗ്രോസ്ജീന്‍ ക്വാര്‍ട്ടറില്‍ കടന്നത്.












Click it and Unblock the Notifications