സെറീന പുറത്ത്, ഹിംഗിസ്-കപ്രിയാറ്റി സെമിഫൈനല്‍
പാരീസ്: ഒന്നാം സീഡ് സ്വിറ്റ്സര്‍ലാണ്ടിന്റെ മാര്‍ട്ടിനാ ഹിംഗിസും നാലാം സീഡ് അമേരിക്കയുടെ ജെന്നിഫര്‍ കപ്രിയാറ്റിയും ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാവിഭാഗം സിംഗിള്‍സിന്റെ സെമിഫൈനലില്‍ ഏറ്റുമുട്ടും.
ജൂണ്‍ അഞ്ച് ചൊവാഴ്ച നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹിംഗിസ് ഇറ്റലിയുടെ ഫ്രാന്‍സെസ്ക ഷിയാവോണിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കി. സ്കോര്‍: 6-1, 6-4. എന്നാല്‍ കപ്രിയാറ്റിയുടെ സെമിപ്രവേശം അത്ര എളുപ്പത്തിലായിരുന്നില്ല. ആറാം സീഡ് സെറീന വില്യംസിന്റെ കടുത്ത എതിര്‍പ്പിനെ മറികടന്നാണ് കപ്രിയാറ്റി സെമിയിലെത്തിയത്. മൂന്നു സെറ്റ് നീണ്ട പോരാട്ടത്തില്‍ 6-2, 5-6, 6-2 എന്ന സ്കോറില്‍ കപ്രിയാറ്റി വിജയം കണ്ടു.
നാട്ടുകാരാണ് രണ്ടാം സെമിഫൈനലില്‍ ഏറ്റുമുട്ടുക. 12ാം സീഡ് ജിം ക്ലിജ്സ്ററും 14ാം സീഡ് ജസ്റിന്‍ ഹെനിനും ബെല്ജിയംകാരാണ്. എതിരാളികളെ പെട്ടെന്നുതന്നെ കീഴടക്കിയാണ് ഇരുവരും സെമിയിലെത്തിയത്. ഹംഗറിയുടെ പെട്ര മാന്ഡുലയെ 6-1, 6-3ന് ക്രിജ്സ്റര് തകര്‍ത്തപ്പോള്‍ റഷ്യയുടെ ലിനാ ക്രസ്നറോസ്കയെ 6-1, 6-2നാണ് ഹെനിന് തോല്പിച്ചത്.
കേര്ട്ടന്-ഫെരേരോ സെമിഫൈനല്‍
പുരുഷവിഭാഗത്തില്‍ ഒന്നാം സീഡും ഇപ്പോഴത്തെ ചാമ്പ്യനുമായ ബ്രസീലിന്റെ ഗസ്റാവോ കേര്ട്ടന് സെമിഫൈനലില്‍ കടന്നു. ഏഴാം സീഡ് റഷ്യയുടെ യെവ്ജനി കാഫെല്നിക്കഫിനെ നാലു സെറ്റ് നീണ്ട പോരാട്ടത്തിലാണ് കേര്ട്ടന് കീഴടക്കിയത്. സ്കോര്‍: 6-1, 3-6, 7-6, 6-4.
നാലാം സീഡ് സ്പെയിനിന്റെ ജുവാന്‍ കാര്‍ലോസ് ഫെരേരോയെയാണ് കേര്ട്ടന് സെമിയില്‍ നേരിടുക. ആറാം സീഡ് ആസ്ത്രേലിയുടെ ലെയ്റ്റണ്‍ ഹെവിറ്റിനെയാണ് ഫെരേരോ ക്വാര്‍ട്ടറില്‍ തോല്പിച്ചത്. സ്കോര്‍: 6-4, 6-2, 6-1.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications