പേസ്-ഭൂപതി സഖ്യം സെമിയില്‍
പാരീസ്: ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്-മഹേഷ് ഭൂപതി സഖ്യം ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്റെ പുരുഷവിഭാഗം ഡബിള്‍സ് സെമിഫൈനലില്‍ കടന്നു. ഡബിള്‍സിന്റെ സെമിനിര വ്യക്തമായപ്പോള്‍ സീഡിംഗില്ലാതെ കടന്ന ഏക സഖ്യമാണ് ഇന്ത്യയുടേത്.
ജൂണ്‍ അഞ്ച് ചൊവാഴ്ച നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് സിബുലെക്-ലിയോസ് ഫ്രീഡി സഖ്യത്തെ തകര്‍ത്താണ് ഇന്ത്യന്‍ സഖ്യം സെമിയിലേക്ക് ചീട്ട് വാങ്ങിയത്. സ്കോര്‍: 7-5, 6-4. 11-ാം സീഡ് മൈക്കല്‍ ഹില്‍-ജെഫ് ടരാംഗോ സഖ്യത്തെയാണ് പേസ്-ഭൂപതി സഖ്യം സെമിയില്‍ നേരിടുക.
ഒന്നാം സീഡ് ജോനാസ് ബ്യോര്‍ഗ്മാന്‍-ടോഡ് വുഡ്ബ്രിഡ്ജ് സഖ്യത്തെ അട്ടിമറിച്ചാണ് ഹില്‍-ടരാംഗോ സഖ്യം സെമിയിലെത്തിയത്. മൂന്നു സെറ്റ് നീണ്ട മത്സരം അവര്‍ 6-4, 3-6, 6-1 എന്ന സ്കോറിന് ജയിക്കുകയായിരുന്നു.












Click it and Unblock the Notifications