Get Updates
Get notified of breaking news, exclusive insights, and must-see stories!

അഗാര്‍ക്കര്‍ പുറത്ത്, നെഹ്റ 12 അംഗ ടീമില്‍

ബുലാവായോ: ഇന്ത്യയും സിംബാബ്വെയും തമ്മിലുള്ള ടെസ്റ് പരമ്പരയ്ക്ക് ജൂണ്‍ ഏഴ് വ്യാഴാഴ്ച തുടക്കം. ഒന്നാം ടെസ്റിനുള്ള 12 അംഗ ടീമിനെ ഇന്ത്യ ഇതിനകം പ്രഖ്യാപിച്ചു. ഫാസ്റ് ബൗളര്‍ അജിത് അഗാര്‍ക്കറിനെ പുറത്താക്കി പകരം ദില്ലിയുടെ ഇടംകൈയന്‍ ഫാസ്റ് ബൗളര്‍ ആഷിഷ് നെഹ്റയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നെഹ്റ അവസാന ഇലവനിലുണ്ടാകുമോ എന്ന് വ്യാഴാഴ്ച മാത്രമേ തീരുമാനിക്കുകയുള്ളൂ. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ നെഹ്റയുടെ തിരിച്ചുവരവായിരിക്കും അത്. 1998ല്‍ കൊളംബോയില്‍ ശ്രീലങ്കക്കെതിരായ ടെസ്റിലായിരുന്നു നെഹ്റയുടെ അരങ്ങേറ്റം. എന്നാല്‍ പിന്നീട് ഇദ്ദേഹം തഴയപ്പെടുകയായിരുന്നു.

ഫാസ്റ് ബൗളിംഗിനെ തുണയ്ക്കുന്ന സിംബാബ്വെ പിച്ചില്‍ മൂന്നാമത്തെ സീമറായി നെഹ്റയ്ക്ക് ഇടംകിട്ടുമെന്ന് തന്നെയാണ് കരുതുന്നത്. ആദ്യ രണ്ട് ഫാസ്റ് ബൗളര്‍മാരായി ജവഗല്‍ ശ്രീനാഥും സഹീര്‍ ഖാനും ഉണ്ടാകും. നാലാമത്തെ ബൗളര്‍ ഏക സ്പിന്നറായ ഹര്‍ഭജന്‍ സിംഹായിരിക്കും. സായ്രാജ് ബഹുതുലെയെ പന്ത്രണ്ടംഗ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അവസാന ഇലവനില്‍ സ്ഥാനം പിടിക്കാന്‍ ഇടയില്ല.

സിഎഫ്എക്സ് അക്കാദമിക്കെതിരെ നടന്ന ത്രിദിനമത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഹേമാംഗ് ബദാനിയെയും 12 അംഗ ടീമില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല. പകരം സദഗോപന്‍ രമേശും ശിവ് സുന്ദര്‍ദാസും തന്നെയായിരിക്കും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക.

ഹരാരെയില്‍ പരിശീലനത്തില്‍ ഏര്‍പ്പെടുന്നതിനിടയില്‍ വൈസ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിന്റെ കൈവിരലിന് പരിക്കേറ്റിരുന്നെങ്കിലും അദ്ദേഹം പൂര്‍ണസുഖം പ്രാപിച്ചുവെന്ന് ടീം മാനേജര്‍ ചേതന്‍ ചൗഹാന്‍ വ്യക്തമാക്കി. കോച്ച് ജോണ്‍ റൈറ്റും ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്.

പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമെന്ന് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി പ്രത്യാശ പ്രകടിപ്പിച്ചു. കഴിഞ്ഞ ആറു മാസത്തെ പ്രകടനം വിലയിരുത്തിയാല്‍ ടീം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സിംബാബ്വെ നാല് ഫാസ്റ് ബൗളര്‍മാരെ 12 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവസാന ഇലവനിലും ഇവര്‍ നാലുപേരും ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. പിച്ച് ഫാസ്റ് ബൗളര്‍മാര്‍ക്കനുകുലൂമാകുമെന്നാണ് ഇത് നല്‍കുന്ന സൂചന.

ഇന്ത്യ ശക്തമായ ടീമാണെന്ന് സിംബാബ്വെ ക്യാപ്റ്റന്‍ ഹീത്ത് സ്ട്രീക്ക് സമ്മതിച്ചു. എന്നാല്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ തങ്ങള്‍ക്കാകുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. ബൗളിംഗില്‍ ഇന്ത്യയുടെ ദൗര്‍ബല്യം മുതലെടുത്തുകൊണ്ടായിരിക്കും സിംബാബ്വെ തന്ത്രങ്ങള്‍ മെനയുന്നത്.

ടീം :

ഇന്ത്യ: സൗരവ് ഗാംഗുലി (ക്യാപ്റ്റന്‍), ശിവ് സുന്ദര്‍ ദാസ്, സദഗോപന്‍ രമേശ്, വി.വി.എസ്. ലക്ഷ്മണ്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് (വൈസ് ക്യാപ്റ്റന്‍), സമീര്‍ ദീഗെ (വിക്കറ്റ് കീപ്പര്‍), സഹീര്‍ ഖാന്‍, ജവഗല്‍ ശ്രീനാഥ്, ഹര്‍ഭജന്‍ സിംഹ്, ആഷിഷ് നെഹ്റ, സായ്രാജ് ബഹുതുലെ.

സിംബാബ്വെ: ഹീത്ത് സ്ട്രീക്ക് (ക്യാപ്റ്റന്‍), ഗേ വിറ്റാള്‍ (വൈസ് ക്യാപ്റ്റന്‍), ആന്‍ഡി ബിഗ്നോട്ട്, അലിസ്റര്‍ കാംബെല്‍, സ്റുവാര്‍ട്ട് കാര്‍ലൈല്‍, ഡിയോണ്‍ ഇബ്രാഹിം, ആന്‍ഡി ഫ്ലവര്‍, ഗ്രാന്റ് ഫ്ലവര്‍, ട്രാവിസ് ഫ്രന്‍ഡ്, ബ്രയാന്‍ മര്‍ഫി, ബ്രിജ്ടണ്‍ വാതംബ, ഗവിന്‍ റെനി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+