പേസ്-ഭൂപതി സഖ്യം ഫൈനലില്‍
പാരീസ്: രണ്ടു വര്‍ഷത്തിനു ശേഷം ഫ്രഞ്ച് ഓപ്പണ്‍ ഡബിള്‍സ് കിരീടം ഒരിക്കല്‍ക്കൂടി ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്-മഹേഷ് ഭൂപതി സഖ്യത്തിന് കൈയെത്തും ദൂരത്ത്. 1999ല്‍ റൊളാംഗ് ഗാരോസില്‍ ട്രോഫി ഉയര്‍ത്തിയ ഇന്ത്യന്‍ സഖ്യം വീണ്ടും ഫൈനലിലെത്തി.
ജൂണ്‍ ഏഴ് വ്യാഴാഴ്ച നടന്ന സെമി ഫൈനലില്‍ 11ാം സീഡ് മൈക്കല്‍ ഹില്‍-ജെഫ് തരാംഗ സഖ്യത്തെയാണ് ഇന്ത്യന്‍ സഖ്യം അടിയറവ് പറയിച്ചത്. സ്കോര്‍: 6-3, 3-6, 6-4.
രണ്ടു തവണ എതിരാളികളുടെ സെര്‍വ് ഭേദിച്ച പേസ്-ഭൂപതി സഖ്യം ഒന്നാം സെറ്റ് എളുപ്പത്തില്‍ നേടി. എന്നാല്‍ രണ്ടാം സെറ്റില്‍ എതിരാളികള്‍ തിരിച്ചടിച്ചു. ഇന്ത്യന്‍ സഖ്യത്തിന്റെ രണ്ടു സെര്‍വുകള്‍ ഭേദിച്ചുകൊണ്ട് അവര്‍ മത്സരം തുല്യനിലയിലാക്കി.
മൂന്നാം സെറ്റില്‍ ജീവന്മരണ പോരാട്ടമാണ് കണ്ടത്. സെറ്റിന്റെ ആദ്യഘട്ടത്തില്‍ തന്നെ എതിരാളികളുടെ സെര്‍വ് ഭേദിച്ചുകൊണ്ട് പേസും ഭൂപതിയും മുന്നിലെത്തിയെങ്കിലും എട്ടാം ഗെയിമില്‍ ഇന്ത്യന്‍ സഖ്യത്തിന്റെ സെര്‍വ് ഭേദിച്ച് അവര്‍ തുല്യത വരുത്തി. എന്നാല്‍ അടുത്ത ഗെയിമില്‍ വീണ്ടും സെര്‍വ് ഭേദിച്ച ഇന്ത്യന്‍ സഖ്യം നഷ്ടപ്പെട്ട ലീഡ് തിരിച്ചുപിടിച്ച് സ്കോര്‍ 5-4 എന്ന നിലയിലാക്കി. അവസാനഗെയിമില് സെര്‍വ് നിലനിര്‍ത്തിക്കൊണ്ട് ഫൈനലിലേക്ക് ചീട്ട് വാങ്ങുകയും ചെയ്തു.
13ാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ പെട്രാ പാളാ-പാവല്‍ വിന്‍സര്‍ സഖ്യവും ഫ്രാന്‍സിന്റെ ആര്‍നോഡ് ക്ലമന്റ്-നിക്കോളാസ് എസ്ക്യൂഡ് സഖ്യവും തമ്മിലുള്ള രണ്ടാം സെമിഫൈനലിലെ വിജയിയെയാണ് പേസ്-ഭൂപതി സഖ്യം ഫൈനലില്‍ നേരിടുക.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications