Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യക്ക് ലീഡ് നല്‍കി സച്ചിന്‍ പുറത്ത്

ബുലാവായോ: സിംബാബ്വെക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റില്‍ ഇന്ത്യയ്ക്ക് ലീഡ് നല്‍കിയ ശേഷം സ്റാര്‍ ബാറ്റ്സ്മാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പുറത്തായി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റിന് 179 റണ്‍സെടുത്തിട്ടുണ്ട്. ആറ് റണ്‍സിന്റെ ലീഡ്.

രണ്ടാം ദിവസമായ ജൂണ്‍ എട്ട് വെള്ളിയാഴ്ച ഉച്ചഭക്ഷണത്തിന് പിരിയാന്‍ മൂന്നു പന്തുകള്‍ മാത്രം ബാക്കിയിരിക്കെയാണ് സച്ചിന്‍ പുറത്തായത്. ബിഗ്നോട്ടിന്റെ പന്ത് ബൗണ്ടറിയിലേക്ക് പായിക്കാനുള്ള ശ്രമത്തിനിടയില്‍ സ്ലിപ്പില്‍ ഒരു ഉജ്വല ക്യാച്ചിലൂടെ സ്റുവാര്‍ട്ട് കാര്‍ലൈലാണ് സച്ചിനെ പുറത്താക്കിയത്. സച്ചിന്‍ 74 റണ്‍സെടുത്തു.

മൂന്നു വിക്കറ്റിന് 83 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ബ്രൈറ്റണ്‍ വതാംബ്വ എറിഞ്ഞ ആദ്യഓവറിലെ രണ്ടാം പന്തില്‍തന്നെ നൈറ്റ് വാച്ച്മാന്‍ ശ്രീനാഥ് പുറത്തായി. ഒരു റണ്ണായിരുന്നു ശ്രീനാഥന്റെ സമ്പാദ്യം.

പിന്നീടെത്തിയ ക്യാപ്റ്റന്‍ ഗാംഗുലിക്കും ഏറെ ആയുസ്സുണ്ടായിരുന്നില്ല. അഞ്ച് റണ്‍സ് എടുത്ത ഗാംഗുലി സിംബാബ്വെ ക്യാപ്റ്റന്‍ ഹീത്ത് സ്ട്രീക്കിന്റെ ബൗണ്‍സറില്‍ വഞ്ചിതനായി വിക്കറ്റ് കീപ്പര്‍ ആന്‍ഡി ഫ്ലവര്‍ക്ക് പിടികൊടുക്കുകയായിരുന്നു.

ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 29 റണ്‍സോടെ രാഹുല്‍ ദ്രാവിഡും ഒരു റണ്ണോടെ സമീര്‍ ദീഗെയുമാണ് ക്രീസില്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+