കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പേസ്-ഭൂപതി സഖ്യം ചാമ്പ്യന്മാര്‍

  • By Super
Google Oneindia Malayalam News

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ഡബിള്‍സ് കിരീടം ചൂടി ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്-മഹേഷ് ഭൂപതി സഖ്യം ശക്തമായ തിരിച്ചുവരവ് നടത്തി. ജൂണ്‍ ഒമ്പത് ശനിയാഴ്ച നടന്ന ഫൈനലില്‍ 13--ാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ പെട്രാ പാലാ-പാവല്‍ വിസ്നര്‍ സഖ്യത്തെയാണ് ഇന്ത്യന്‍ സഖ്യം തുരത്തിയത്. സ്കോര്‍: 7-6, 6-3.

1999ല്‍ റൊളാംഗ് ഗാരോസില്‍ ആദ്യ ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയ പേസ്-ഭൂപതി സഖ്യം തുടര്‍ന്ന് വിംബിള്‍ഡണ്‍ ഡബിള്‍സ് കിരീടവും നേടിയിരുന്നു. അടുത്തവര്‍ഷം ഇരുവരും പിരിഞ്ഞെങ്കിലും 2001ല്‍ വീണ്ടും ഒന്നിച്ചു. അതിനുശേഷം ഇന്ത്യന്‍ സഖ്യം നേടുന്ന പ്രധാന കിരീടമാണ് ഫ്രഞ്ച് ഓപ്പണ്‍.

ഇന്ത്യന്‍ സഖ്യത്തിന്റെ പ്രൊഫഷണലിസത്തിന്റെയും പരിചയസമ്പത്തിന്റെയും മുന്നില്‍ ചെക്ക് സഖ്യം തീരെ ചെറുതായിപ്പോവുകയായിരുന്നു. ഒന്നാം സെറ്റില്‍ ഇന്ത്യന്‍ സഖ്യത്തിന്റെ സെര്‍വ് ഭേദിച്ച് മുന്നിലെത്താന്‍ സാധിച്ചെങ്കിലും തുടര്‍ന്നുള്ള തങ്ങളുടെ സെര്‍വ് നിലനിര്‍ത്താന്‍ അവര്‍ക്ക് സാധിച്ചില്ല. ടൈബ്രക്കേറിലേക്ക് നീണ്ട സെറ്റ് പേസും ഭൂപതിയും ചേര്‍ന്ന് 7-5ന് പിടിച്ചെടുത്തു.

ആദ്യസെറ്റോടെ തളര്‍ന്നുപോയ ചെക്ക് സഖ്യത്തിന് രണ്ടാം സെറ്റില്‍ ഒരു പോരാട്ടം പോലും നടത്താനായില്ല. രണ്ടു തവണ സെര്‍വ് ഭേദിച്ച ഇന്ത്യന്‍ സഖ്യം 6-3ന് സെറ്റും കിരീടവും സ്വന്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X