റൊളാംഗ് ഗാരോസില്‍ വീണ്ടും കേര്ട്ടന്
പാരീസ്: ക്ലേ കോര്‍ട്ടില്‍ താന്‍ തന്നെ അനിഷേധ്യരാജാവെന്ന് തെളിയിച്ചുകൊണ്ട് ഒന്നാം സീഡ് ബ്രസീലിന്റെ ഗസ്റാവോ കേര്ട്ടന് ഫ്രഞ്ച് ഓപ്പണ്‍ പുരുഷവിഭാഗം സിംഗിള്‍സ് കിരീടം നിലനിര്‍ത്തി.
ജൂണ്‍ 10 ഞായറാഴ്ച റൊളാംഗ് ഗാരോസില്‍ നടന്ന ഫൈനലില്‍ 13ാം സീഡ് സ്പെയിനിന്റെ അലക്സ് കൊറെറ്റ്ജയെയാണ് കേര്ട്ടണ് തോല്പിച്ചത്. സ്കോര്‍: 6-7, 7-5, 6-2, 6-0. കേര്‍ട്ടന്റെ മൂന്നാമത്തെ ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണിത്. 1997ലും 2000ത്തിലും കേര്ട്ടന് തന്നെയായിരുന്നു ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യന്‍.
ക്ലേ കോര്‍ട്ടിലെ രണ്ടു വിദഗ്ധര്‍ ഏറ്റുമുട്ടിയപ്പോള്‍ മത്സരം പൊടിപാറുമെന്ന് കരുതിയവര്‍ക്ക് തെറ്റുകയായിരുന്നു. ആദ്യ രണ്ടു സെറ്റുകളിലൊഴിച്ച് കൊറെറ്റ്ജയ്ക്ക് കേര്‍ട്ടനു മുന്നില്‍ ഒന്നു പോരാടാന്‍ പോലും കഴിഞ്ഞിരുന്നില്ല. ഓരോ സെറ്റു കഴിയുമ്പോഴും അപാര ഫോമിലേക്കുയര്‍ന്നു കൊണ്ടിരുന്ന കേര്‍ട്ടന്റെ സെര്‍വുകള്‍ക്ക് ഈ സ്പാനിഷുകാരന്റെ പക്കല്‍ മറുപടിയില്ലായിരുന്നു. എയ്സുകളും വിന്നേഴ്സുകളുമായിരുന്നു കേര്‍ട്ടന്റെ ആയുധം.
ഒന്നാം സെറ്റില്‍ രണ്ടു പേരും തമ്മില്‍ വീറുറ്റ പോരാട്ടമാണ് അരങ്ങേറിയത്. ഇരുവരും ഒരുതവണ സെര്‍വുകള്‍ അന്യോന്യം ഭേദിച്ചപ്പോള്‍ സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടു. ടൈബ്രേക്കറില്‍ മികച്ചു നിന്ന കൊറെറ്റ്ജ 7-3ന് സെറ്റ് നേടി.
രണ്ടാം സെറ്റിലും കൊറെറ്റ്ജ കേര്‍ട്ടനു തുല്യമായ പ്രകടനം കാഴ്ചവച്ചു. ഇരുവരും ഓരോ തവണ സെര്‍വ് ഭേദിച്ചു. എന്നാല്‍ അവസാന ഗെയിമില്‍ സെര്‍വ് ചെയ്ത കൊറെറ്റ്ജയുടെ സെര്‍വ് ഭേദിച്ച് സെറ്റ് നേടിയ (6-3) കേര്ട്ടന് മത്സരത്തില്‍ ആദ്യമായി തന്റെ താളം കണ്ടെത്തി.
പിന്നീട് കൊറെറ്റ്ജയ്ക്ക് ചെയ്യാന്‍ ഒന്നും ഇല്ലായിരുന്നു. മൂന്നാം സെറ്റില്‍ വെറും രണ്ട് ഗെയിം മാത്രമാണ് കേര്ട്ടന് എതിരാളിക്കു വിട്ടുകൊടുത്തത്. നാലാം സെറ്റിലാകട്ടെ ഒരു പോയിന്റ് പോലും വിട്ടുകൊടുക്കാന്‍ തയ്യാറായതുമില്ല.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications