കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയ്ക്ക് ജയം 148 റണ്‍സ് അകലെ

  • By Staff
Google Oneindia Malayalam News

ബുലുവായോ: സിംബാബ്വേയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റില്‍ ഇന്ത്യയ്ക്ക് ജയം 148 റണ്‍സകലെ. 184 റണ്‍സ് എന്ന വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 37 റണ്‍സെടുത്തിട്ടുണ്ട്.

ടെസ്റില്‍ നാലാം ദിവസമായ ജൂണ്‍ പത്ത് ഞായറാഴ്ച ഏഴുവിക്കറ്റിന് 303 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗിനിറങ്ങിയ സിംബാബ്വേയ്ക്ക് 25 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ മുഴുവന്‍ വിക്കറ്റുകളും നഷ്ടമായി. ഗ്രാന്റ് ഫ്ലവറാണ് ആദ്യം പുറത്തായത്. 71റണ്‍സെടുത്ത ഗ്രാന്റ് ഫ്ലവറിനെ രാഹുല്‍ ദ്രാവിഡ് റണ്ണൗട്ടാക്കുകയായിരുന്നു. ഗ്രാന്റ് ഫ്ലവറിന്റെ വിലപ്പെട്ട വിക്കറ്റ് നഷ്ടപ്പെട്ടതോടെ സിംബാബ്വേയ്ക്ക് താളം നഷ്ടപ്പെടുകയായിരുന്നു.

ഹെന്റി ഒലോംഗ ശ്രീനാഥിന്റെ പന്തില്‍ ക്ലീന്‍ബൗള്‍ഡായി. വതാംബ്വ റണ്ണൗട്ടാവുകായിയിരുന്നു. വെറും 324 റണ്‍സെടുത്തപ്പോഴേക്കും സിംബാബ്വേയ്ക്ക് മുഴുവന്‍ വിക്കറ്റുകളും നഷ്ടപ്പെട്ടു. 32 റണ്‍സെടുത്ത ബിഗ്നോട്ട് പുറത്താവാതെ നിന്നു.

തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ലഞ്ചിനു പിരിയുമ്പോള്‍ ദാസ് 18 റണ്‍സും രമേഷ് 12 റണ്‍സുമെടുത്ത് ബാറ്റ് ചെയ്യുകയാണ്. സിംബാബ്വേയുടെ പ്രധാന ബൗളര്‍മാരായ ഹീത്ത് സ്ട്രീക്കും ഒലോംഗെയും പരിക്കേറ്റതിനാല്‍ ഇന്ന് കളിക്കാനിറങ്ങുന്നില്ല. അതുകൊണ്ട് ഇന്ത്യയ്ക്ക് ഒരാനായാസ ജയം ഉറപ്പിയ്ക്കാം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X