Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയ്ക്ക് 8 വിക്കറ്റ് ജയം

ബുലാവായോ: നാട്ടില്‍ പുലിയും മറുനാട്ടില്‍ പൂച്ചയും എന്ന പല്ലവിക്ക് താല്‍ക്കാലിക വിരാമം. 15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം വിദേശമണ്ണില്‍ ഒരു ടെസ്റ് ജയം നേടിയിരിക്കുന്നു. ബുലാവായോയില്‍ നടന്ന സിംബാബ്വെക്കെതിരായ ആദ്യ ടെസ്റ് എട്ട് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ഇതോടെ രണ്ടു ടെസ്റുകളടങ്ങിയ പരമ്പരയില്‍ 1-0 എന്ന നിലയില്‍ ഇന്ത്യ മുന്നിലെത്തി.

184 റണ്‍സ് എന്ന വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ നാലാം ദിവസമായ ജൂണ്‍ 10 ഞായറാഴ്ച തന്നെ ലക്ഷ്യം കണ്ടു. ഓപ്പണര്‍ സദഗോപന്‍ രമേശും വി.വി.എസ്. ലക്ഷ്മണുമാണ് പുറത്തായ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍.

ഓപ്പണര്‍ ശിവ് സുന്ദര്‍ദാസാണ് രണ്ടാം ഇന്നിംഗ്സില്‍ മികച്ച ബാറ്റിംഗ് പുറത്തെടുത്തത്. പുറത്താകാതെ 82 റണ്‍സാണ് ഈ ഒറീസക്കാരന്‍ അടിച്ചെടുത്തത്. രമേശുമൊത്തുള്ള ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ടില്‍ ദാസ് 71 റണ്‍സ് ഇന്ത്യന്‍ സ്കോറിനോട് കൂട്ടിച്ചേര്‍ത്തു. 10 ഫോറുകളടങ്ങിയതാണ് ദാസിന്റെ ഇന്നിംഗ്സ്. ഫീല്‍ഡിംഗ് പുലര്‍ത്തി മികവ് ദാസിനെ മാന്‍ ഓഫ് ദി മാച്ച് ബഹുമതി നേടിക്കൊടുക്കുകയും ചെയ്തു. 17 റണ്‍സെടുത്ത രമേശിനെ ബ്ലിഗ്നോട്ടിന്റെ പന്തില്‍ സ്റുവാര്‍ട്ട് കാര്‍ലൈല്‍ പിടിച്ചെങ്കിലും തുടര്‍ന്നെത്തിയ ലക്ഷ്മണ്‍ ദാസിന് മികച്ച പിന്തുണ നല്‍കി.

ഏകദിനശൈലിയിലായിരുന്നു ലക്ഷ്മണിന്റെ ബാറ്റിംഗ്. വെറും 34 പന്തില്‍ 38 റണ്‍സെടുത്ത് മുന്നോട്ടു കുതിച്ച ലക്ഷ്മണിനെ ഗ്രാന്റ് ഫ്ലവറാണ് തളച്ചത്. തന്റെ ആദ്യ ഓവറില്‍ രണ്ടാം പന്തില്‍ തന്നെ ഫ്ലവര്‍ ലക്ഷ്മണിനെ സ്വന്തം പന്തില്‍ പിടിച്ചുപുറത്താക്കി.

തുടര്‍ന്നെത്തിയത് ലിറ്റില്‍ ചാമ്പ്യന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. ഒന്നാം ഇന്നിംഗ്സിന്റെ തുടര്‍ച്ചയായിരുന്നു ടെണ്ടുല്‍ക്കറിന്റെ ഇന്നിംഗ്സ്. ഇന്ത്യ ലക്ഷ്യം നേടുമ്പോള്‍ സച്ചിന്‍ 49 പന്തില്‍ നിന്ന് 36 റണ്‍സുമായി പുറത്താകാതെ നിന്നു.

സിംബാബ്വെക്ക് എല്ലാം പിഴച്ച ദിവസവും കൂടിയായിരുന്നു ഞായറാഴ്ച. പരിക്കു കാരണം അവരുടെ രണ്ടു പ്രധാന ബൗളര്‍മാര്‍ക്ക് ബൗള്‍ ചെയ്യാന്‍ കഴിഞ്ഞില്ല. ക്യാപ്റ്റന്‍ ഹീത്ത് സ്ട്രീക്കും ഹെന്‍റി ഒലോംഗയും തങ്ങളുടെ ടീമിന്റെ പരാജയം പവലിയനില്‍ നിന്ന് നിസ്സഹായരായി നോക്കിക്കൊണ്ടിരിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+