Get Updates
Get notified of breaking news, exclusive insights, and must-see stories!

ലിയോണ്‍ ചെസില്‍ ആനന്ദിന് ഹാട്രിക് കിരീടം

ലിയോണ്‍(സ്പെയിന്‍്): ലിയോണില്‍ നടന്ന അഡ്വാന്‍സ് ചെസ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് കിരീടം നേടി. ഇത് തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ആനന്ദ് ലിയോണില്‍ കിരീടമണിയുന്നത്.

നാല് ഗെയിമുകള്‍ നീണ്ട ഫൈനല്‍ മത്സരത്തില്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ അലക്സി ഷിറോവിന്റെ പ്രതിരോധം തകര്‍ത്തു കൊണ്ടാണ് ആനന്ദ് തന്റെ ഹാട്രിക് കിരീടം നേടിയത്. 2.5-1.5 എന്ന പോയിന്റ് നിലയില്‍ ആനന്ദ് ഷിറോവിനെ തകര്‍ക്കുകയായിരുന്നു.

1999 ല്‍ ലോകചാംപ്യനായിരുന്ന അനത്തോളി കാര്‍പോവിനെ 5-1 എന്ന നിലയില്‍ തകര്‍ത്തു കൊണ്ടായിരുന്നു വിശ്വനാഥന്‍ ആനന്ദ് ലിയോണിലെ തന്റെ കിരീടയാത്ര തുടങ്ങിയത്. 2000 ല്‍ അലക്സി ഷിറോവിനു തന്നെയായിരുന്നു ആനന്ദിനോട് തോല്‍ക്കാന്‍ നിയോഗം. ഇപ്പോള്‍ വീണ്ടും ഷിറോവ് ആനന്ദിനു മുന്നില്‍ അടിയറവ് പറഞ്ഞു.

നാല് ഗെയിമുകളുള്ള ഫൈനലില്‍ ആനന്ദ് രണ്ട് ഗെയിമുകളിലും ഷിറോവ് ഒരു ഗെയിമിലും വിജയിച്ചു. ഒരു ഗെയിം സമനിലയില്‍ അവസാനിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+