ഏകദിന ടീമില്‍ നിന്നും ശ്രീനാഥ് പുറത്ത്
ബാംഗ്ലൂര്‍: ഇന്ത്യയും സിംബാബ്വേയും വെസ്റ്റ് ഇന്‍ഡീസും പങ്കെടുക്കുന്ന ത്രിരാഷ്ട്ര ഏകദിന ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും മീഡിയം പേസര്‍ ജവഗല്‍ ശ്രീനാഥിനെ ഒഴിവാക്കി. ശ്രീനാഥിനു പുറമേ യുവ മീഡിയം പേസര്‍ ആശിഷ് നെഹ്റയേയും ഒഴിവാക്കിയിട്ടുണ്ട്.
മീഡിയം പേസര്‍മാരായ അജിത് അഗാര്‍കര്‍, ദേബാശിഷ് മൊഹന്തി എന്നിവര്‍ 14 അംഗ ടീമില്‍ ഇടം കണ്ടെത്തി. യുവ ഓള്‍റൗണ്ടര്‍ റീതിന്ദര്‍ സോധി, അടുത്ത കാലത്തെ കണ്ടുപിടിത്തങ്ങളായ വീരേന്ദ്ര ഷേവാഗ്, ഹേമാങ് ബദാനി , പുതുമുഖം ഹര്‍വീന്ദര്‍ സിംഹ് എന്നിവരും ടീമിലുണ്ട്. മറ്റൊരു യുവ ഓള് റൗണ്ടര്‍ യുവ്രാജ്സിംഹും തഴയപ്പെട്ടു.
ടീം: സൗരവ് ഗാംഗുലി( ക്യാപ്റ്റന്‍), രാഹുല്‍ ദ്രാവിഡ് (വൈസ് ക്യാപ്റ്റന്‍), സച്ചിന് തെണ്ടുല്‍ക്കര്‍, വി.വി.എസ ്. ലക്ഷ്മണ്, സമീര്‍ ദിഗേ( വിക്കറ്റ് കീപ്പര്‍), ഹേമാങ് ബദാനി, സഹീര്‍ ഖാന്, ഹര്ഭജന് സിംഹ്, അജിത് അഗാര്‍കര്‍, റീതീന്ദര്‍ സിംഹ് സോധി, വീരേന്ദ്ര ഷേവാഗ്, ദിനേശ് മോംഗിയ, ഹര്‍വീന്ദര്‍ സിംഹ്, ദേബാശീഷ് മൊഹന്തി.
സിംബാബ്വേയില് ജൂണ്‍ 24 മുതലാണ് ത്രിരാഷ്ട്ര ക്രിക്കറ്റ് .