Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ലമെന്റ് വര്‍ഷകാലസമ്മേളനം ജൂലായ് 23ന്

ദില്ലി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലായ് 23ന് തിങ്കളാഴ്ച തുടങ്ങും. സമ്മേളനം ആഗസ്ത് 31 വെള്ളിയാഴ്ച വരെ നീണ്ടു നില്‍ക്കുമെന്ന് പാര്‍മെന്ററി കാര്യമന്ത്രി പ്രമോദ് മഹാജന്‍ ജൂണ്‍ 14 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനിയുടെ അധ്യക്ഷതയില്‍ ദില്ലിയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗമാണ് സമ്മേളനതീയതി സംബന്ധിച്ച തീരുമാനമെടുത്തത്. 40 ദിവസങ്ങളിലായി 29 സിറ്റിംഗുകളാണ് സമ്മേളനത്തില്‍ ഉണ്ടാവുക. ഇതില്‍ ആറു ദിവസം സ്വകാര്യബില്ലുകള്‍ക്കായി നീക്കിവക്കും.

സാധാരണ ഗതിയില്‍ 20 മുതല്‍ 22 ദിവസം വരെയേ വര്‍ഷകാല സമ്മേളനം നീണ്ടു നില്‍ക്കാറുള്ളൂ. എന്നാല്‍ ഇത്തവണത്തെ വര്‍ഷകാല സമ്മേളനം കൂടുതല്‍ ദിവസമുണ്ടാകുമെന്ന് ബജറ്റ് സമ്മേളനത്തില്‍ സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്ന കാര്യം മഹാജന്‍ ചൂണ്ടിക്കാട്ടി.

ലോക്സഭയില്‍ 28ഉം രാജ്യസഭയില്‍ 48ഉം ബില്ലുകള്‍ പരിഗണനയ്ക്കായി വന്നു കിടക്കുകയാണ്. ഇതിനു പുറമെ മൂന്ന് ഓര്‍ഡിനന്‍സുകളും വര്‍ഷകാല സമ്മേളനത്തില്‍ നിയമമാക്കേണ്ടതുണ്ട്.

വാണിജ്യമന്ത്രി മുരശൊലി മാരന്‍, രാസവസ്തു-വളം മന്ത്രി സുഖ്ദേവ് സിംഹ് ധിന്‍സ, നഗരവികസന മന്ത്രി ജഗ്മോഹന്‍, നിയമന്ത്രി അരുണ്‍ ജെയ്റ്റ്ലി, ആസൂത്രണകമ്മീഷന്‍ ഉപാധ്യക്ഷന്‍ കെ.സി. പന്ത് എന്നിവരും മന്ത്രിസഭായോഗത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+