കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പേസ്-ഭൂപതി സഖ്യം ക്വാര്‍ട്ടറില്‍

  • By Staff
Google Oneindia Malayalam News

ലണ്ടന്‍: ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്-മഹേഷ് ഭൂപതി സഖ്യം ക്വീന്‍സ് ക്ലബ് ഗ്രാസ് കോര്‍ട്ട് ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ജൂണ്‍ 13 ബുധനാഴ്ച അര്‍ദ്ധരാത്രി നടന്ന മത്സരത്തില്‍ ബ്രിട്ടീഷുകാരായ മാര്‍ട്ടിന്‍ ലീ-അര്‍വിന്ദ് പാര്‍മര്‍ സഖ്യത്തെയാണ് ഇന്ത്യന്‍ സഖ്യം തോല്പിച്ചത്. സ്കോര്‍: 6-2, 6-4.

നാലാം സീഡ് മൈക്കല്‍ ഹില്‍-ജെഫ് തരാംഗോ സഖ്യമാണ് ക്വാര്‍ട്ടറില്‍ പേസ്-ഭൂപതി സഖ്യത്തിന്റെ എതിരാളി. കഴിഞ്ഞയാഴ്ച അവസാനിച്ച ഫ്രഞ്ച് ഓപ്പണിന്റെ സെമിഫൈനലില്‍ ഇതേ സഖ്യത്തെയാണ് പേസും ഭൂപതിയും പരാജയപ്പെടുത്തിയിരുന്നത്.

ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഒത്തുചേര്‍ന്ന ഈ ഇന്ത്യന്‍ സഖ്യം ഫ്രഞ്ച് ഓപ്പണ്‍ നേടിയാണ് ശക്തമായ തിരിച്ചുവരവ് നടത്തിയത്. ജൂണ്‍ 24 ഞായറാഴ്ച തുടങ്ങുന്ന വിംബിള്‍ഡണാണ് ഇവരുടെ അടുത്ത ലക്ഷ്യം. വിംബിള്‍ഡണിനു മുമ്പ് നടക്കുന്ന പ്രധാന ഗ്രാസ് കോര്‍ട്ട് ടൂര്‍ണമെന്റാണ് ക്വീന്‍സ് ക്ലബ് ടൂര്‍ണമെന്റ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X