കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ തകര്‍ച്ചയില്‍ നിന്ന് കരകയറുന്നു, 2ന് 85

  • By Staff
Google Oneindia Malayalam News

ഹരാരെ: സിംബാബ്വെക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റില്‍ തുടക്കത്തിലേറ്റ തിരിച്ചടിയില്‍ നിന്നും ഇന്ത്യ കരകയറുന്നു. ഒന്നാം ദിവസം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 85 റണ്‍സെടുത്തിട്ടുണ്ട്. 44 റണ്‍സോടെ ഓപ്പണര്‍ ശിവ് സുന്ദര്‍ദാസും 20 റണ്‍സോടെ സച്ചിന്‍ ടെണ്ടുല്‍ക്കറുമാണ് ക്രീസില്‍.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് ഏഴ് റണ്‍സെടുക്കുമ്പോഴേക്കും ആദ്യവിക്കറ്റ് നഷ്ടമായി. ടെസ്റ് ക്രിക്കറ്റില്‍ അരങ്ങേറിയ ഹേമാംഗ് ബദാനി (2) ബ്രൈറ്റണ്‍ വതാംബയുടെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങുകയായിരുന്നു. പിന്നീടുവന്ന വി.വി.എസ്. ലക്ഷ്മണ്‍ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും കൂടുതല്‍ ആയുസ്സുണ്ടായില്ല. 16 പന്തില്‍ നിന്ന് 15 റണ്‍സെടുത്ത ലക്ഷ്മണിനെ ഹീത്ത് സ്ട്രീക്കിന്റെ പന്തില്‍ ബ്ലിഗ്നോട്ട് പിടിച്ചുപുറത്താക്കി.

മൂന്നാം വിക്കറ്റിന് ഒത്തുചേര്‍ന്ന ദാസ്-ടെണ്ടുല്‍ക്കര്‍ കൂട്ടുകെട്ട് ഇതിനകം തന്നെ 40 റണ്‍സെടുത്തിട്ടുണ്ട്.

ഇന്ത്യന്‍ ടീമില്‍ സദഗോപന്‍ രമേശിനു പകരം ഹേമാംഗ് ബദാനിയും സഹീര്‍ ഖാന് പകരം അജിത് അഗാര്‍ക്കറും എത്തി. ഹെന്‍റി ഒലോംഗയ്ക്കു പകരം ട്രാവിസ് ഫ്രണ്ടിനെ ഉള്‍പ്പെടുത്തിയാണ് സിംബാബ്വെ ഇറങ്ങിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X