Get Updates
Get notified of breaking news, exclusive insights, and must-see stories!

ദ്രാവിഡ് പൊരുതി, ഇന്ത്യ 237ന് പുറത്ത്

ഹരാരെ: ഇന്നിംഗ്സിന്റെ അവസാനഘട്ടത്തില്‍ വാലറ്റക്കാരുടെ സഹായത്തോടെ പൊരുതിയ രാഹുല്‍ദ്രാവിഡ് സിംബാബ്വെക്കെതിരായ രണ്ടാം ടെസ്റില്‍ ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 237 റണ്‍സിന് അവസാനിച്ചു.

അഞ്ച് വിക്കറ്റിന് 122 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ വിയര്‍ക്കുമ്പോഴാണ് ദ്രാവിഡിന്റെ അവസരോചിത ഇന്നിംഗ്സ് ഇന്ത്യയുടെ രക്ഷക്കെത്തിയത്. സമീര്‍ദീഗെയുമൊത്ത് 33 റണ്‍സിന്റെയും ഹര്‍ഭജന്‍ സിംഹുമൊത്ത് 56 റണ്‍സിന്റെയും കൂട്ടുകെട്ട് ദ്രാവിഡ് പടുത്തുയര്‍ത്തി. ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ 68 റണ്‍സെടുത്ത് ദ്രാവിഡ് പുറത്താകാതെ നില്‍ക്കുകയായിരുന്നു.

ദ്രാവിഡിനെക്കൂടാതെ ഓപ്പണര്‍ ശിവ് സുന്ദര്‍ദാസും (57) ഹര്‍ഭജന്‍ സിംഹും (31) മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. സച്ചിന്‍ ടെണ്ടുല്‍ക്കറും സമീര്‍ദീഗെയും 20 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി വീണ്ടും പരാജയപ്പെട്ടു. ഒമ്പത് റണ്‍സായിരുന്നു ക്യാപ്റ്റന്റെ സംഭാവന.

സിംബാബ്വെയ്ക്കു വേണ്ടി ക്യാപ്റ്റന്‍ ഹീത്ത് സ്ട്രീക്ക് മൂന്നു വിക്കറ്റെടുത്തു. ബ്രയാന്‍ മര്‍ഫിയും ട്രാവിസ് ഫ്രണ്ടും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+