പേസ്-ഭൂപതി സഖ്യം സെമിയില്‍
ലണ്ടന്‍: ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്-മഹേഷ് ഭൂപതി സഖ്യം ക്വീന്‍സ് ക്ലബ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍ കടന്നു. ജൂണ്‍ 15 വെള്ളിയാഴ്ച ലണ്ടനില്‍ നടന്ന ക്വാര്‍ട്ടര്‍ഫൈനലില്‍ നാലാം സീഡ് മൈക്കല്‍ഹില്‍-ജെഫ് തരാംഗോ സഖ്യത്തെയാണ് ഇന്ത്യന്‍ സഖ്യം തോല്പിച്ചത്. സ്കോര്‍: 7-6, 7-6.
സെമിയിലേക്കുള്ള പേസ്-ഭൂപതി സഖ്യത്തിന്റെ പാത അത്ര എളുപ്പമായിരുന്നില്ല. നാലാം സീഡായ ആസ്ത്രേലിയ-അമേരിക്കന്‍ സഖ്യത്തെ പരാജയപ്പെടുത്താന്‍ അവര്‍ക്ക് എല്ലാ അടവും പുറത്തെടുക്കേണ്ടിവന്നു. രണ്ടു സെറ്റുകളും ടൈബ്രേക്കറിലാണ് തീരുമാനമായത്. ഒന്നാം സെറ്റ് ടൈബ്രേക്കറില്‍ 7-4ന് നേടാനായെങ്കിലും രണ്ടാസെറ്റില്‍ ടൈബ്രേക്കറിലും ഇന്ത്യന്‍ സഖ്യത്തിന് കടുത്ത പോരാട്ടം നേരിടേണ്ടിവന്നു. 11-9നാണ് ടൈബ്രേക്കര്‍ ഇന്ത്യന്‍ സഖ്യത്തിന് സ്വന്തമാക്കാനായത്.
കഴിഞ്ഞ ഫ്രഞ്ച് ഓപ്പണിന്റെ സെമിഫൈനലില്‍ പേസ്-ഭൂപതി സഖ്യം ഇതേ കൂട്ടുകെട്ടിനെ പരാജയപ്പെടുത്തിയിരുന്നു. ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തോടെ ലോക റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്ന ഇന്ത്യന്‍ സഖ്യത്തിന് വിംബിള്‍ഡണിനു മുമ്പ് ലഭിക്കുന്ന മികച്ച മത്സരമായി വെള്ളിയാഴ്ച നടന്ന ക്വാര്‍ട്ടര്‍ഫൈനല്‍.












Click it and Unblock the Notifications