ടെണ്ടുല്‍ക്കറിന് 20,480 റണ്‍സും 81 സെഞ്ച്വറികളും..!
ലണ്ടന്‍: ലിറ്റില്‍ മാസ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇപ്പോഴത്തെ ഫോമില്‍ കളി തുടരുകയാണെങ്കില്‍ അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 20,480 റണ്‍സും 81 സെഞ്ച്വറികളും നേടുമെന്ന് ക്രിക്കറ്റ് മാഗസിനായ വിസ്ഡന്‍ പ്രവചിക്കുന്നു.
1999 ഫിബ്രവരിക്കു ശേഷം 27 മാസത്തിനുള്ളില്‍ ടെണ്ടുല്‍ക്കര്‍ 15 ടെസ്റുകളില്‍ നിന്നായി 1,720 റണ്‍സാണ് വാരിക്കൂട്ടിയത്. ഈ മാസങ്ങളിലെ ടെണ്ടുല്‍ക്കറിന്റെ ശരാശരിയായ 71.67 ക്രിക്കറ്റ് ഇതിഹാസം ബ്രാഡ്മാന്റെ പ്രകടനത്തിന് തുല്യമാണെന്ന് വിസ്ഡന്‍ ചൂണ്ടിക്കാട്ടുന്നു.
അടുത്ത 10 വര്‍ഷം പ്രതിവര്‍ഷം 12 ടെസ്റ് എന്ന നിലയില്‍ കളിക്കുകയാണെങ്കില്‍ ടെണ്ടുല്‍ക്കര്‍ 202 ടെസ്റുകളില്‍ നിന്നായി 20,480 റണ്‍സും 81 സെഞ്ച്വറികളും നേടുമെന്നാണ് പ്രവചനം. അപ്പോഴത്തെ ശരാശരി 66.06 ആയിരിക്കും. ബ്രാഡ്മാന്റെ അസൂയാവഹമായ ശരാശരി (99.4) മറികടക്കാനാവില്ലെങ്കിലും പൊള്ളോക്ക്, ഹെഡ്ലി, ഹെര്‍ബെര്‍ട്ട് സറ്റ്ക്ലിഫ് എന്നിവരുടെ ശരാശരികള്‍ ടെണ്ടുല്‍ക്കറിന് മറികടക്കാനാകുമെന്നും മാഗസിന്‍ പ്രവചിക്കുന്നു.
ടെണ്ടുല്‍ക്കറിന്റെ ഏകദിനമത്സരങ്ങളിലെ പ്രകടനത്തെയും വിസ്ഡന്‍ പ്രകീര്‍ത്തിച്ചു. 28 വയസ്സുള്ള ഒരു കളിക്കാരന് ചെയ്യാന്‍ കഴിയുന്നതിന്റെ ഇരട്ടിയാണ് ടെണ്ടുല്‍ക്കര്‍ ചെയ്തിട്ടുള്ളതെന്ന് മാസിക ചൂണ്ടിക്കാട്ടി. 28 സെഞ്ച്വറികളും 10,179 റണ്‍സുമാണ് ഏകദിനമത്സരങ്ങളില്‍ ടെണ്ടുല്‍ക്കറിന്റെ സമ്പാദ്യം. ഏകദിനത്തില്‍ 10,000 റണ്‍സ് മറികടക്കുന്ന ആദ്യ കളിക്കാരനുമാണ് ടെണ്ടുല്‍ക്കര്‍.












Click it and Unblock the Notifications