സിംബാബ്വെയ്ക്ക് 78 റണ്‍സ് ലീഡ്
ഹരാരെ: ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്സില്‍ സിംബാബ്വെ 78 റണ്‍സ് ലീഡ് നേടി. 315 റണ്‍സിന് സിംബാബ്വെയുടെ ഒന്നാമിന്നിംഗ്സ് അവസാനിച്ചു. രണ്ടാമിന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ ഇന്ത്യയ്ക്ക് 30 റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട് തുടക്കത്തിലേ തിരിച്ചടിയേറ്റു.
എട്ടു വിക്കറ്റിന് 301 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച സിംബാബ്വെയ്ക്ക് 14 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാനേ കഴിഞ്ഞുള്ളൂ.
സ്കോര്‍ 301 ല്‍ നില്‍ക്കേ 17 റണ്‍സെടുത്ത ബ്രയാന്‍ മര്‍ഫിയെ ഹര്‍ഭജന്‍സിംഹ് ക്ലീന്‍ബൗള്‍ഡാക്കി. 315 ലെത്തിയപ്പോള്‍ ടോപ്സ്കോറര്‍ ഗ്രാന്‍ഡ് ഫ്ലവറിനെ ശ്രീനാഥിന്റെ പന്തില്‍ ലക്ഷ്മണ്‍ പിടിച്ചു പുറത്താക്കി.
രണ്ടാമിന്നിംഗ്സില്‍ വെറും എട്ട് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഇന്ത്യയുടെ ആദ്യ വിക്കറ്റ് വീണു. ഹേമാങ് ബദാനിയ്ക്കു പകരം ഓപ്പണറായി ഇറങ്ങിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ സമീര്‍ ദിഗേ ബ്ലിഗ്നോട്ടിന്റെ പന്തില്‍ ആന്‍ഡി ഫ്ലവറിന് ക്യാച്ച് നല്‍കി മടങ്ങി. പകരമെത്തിയ വി വി എസ് ലക്ഷ്മണ്‍ സ്കോര്‍ 32 ലെത്തി നില്‍ക്കേ ഫ്രണ്ടിന്റെ പന്തില്‍ മര്‍ഫിയ്ക്ക് ക്യാച്ച് നല്‍കി മടങ്ങി.












Click it and Unblock the Notifications