ഇന്ത്യ പൊരുതുന്നു
ഹരാരെ: സിംബാബ്വെക്കെതിരായ രണ്ടാം ടെസ്റില്‍ 78 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ അവസാനം റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തു.
മൂന്നാം ദിവസമായ ജൂണ്‍ 17 ഞായറാഴ്ച രാവിലെത്തന്നെ ബാറ്റിംഗ് തുടങ്ങിയ ഇന്ത്യയുടെ തുടക്കം മികച്ചതായിരുന്നില്ല. 30 റണ്‍സെടുക്കുമ്പോഴേക്കും ഓപ്പണര്‍ സമീര്‍ ദീഗെയും (4) വി.വി.എസ്. ലക്ഷ്മണും (20) പവലിയനിലെത്തിക്കഴിഞ്ഞിരുന്നു.
തുടര്‍ന്നെത്തിയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഓപ്പണര്‍ ശിവ് സുന്ദര്‍ദാസിനോടൊത്ത് ഇന്നിംഗ്സിന് അടിത്തറ പാകി. എന്നാല്‍ 150ലെത്തിയപ്പോള്‍ ഹീത്ത് സ്ട്രീക്കിന്റെ പന്ത് തെറ്റായ ദിശയില്‍ അടിച്ച ടെണ്ടുല്‍ക്കര്‍ ഗ്രാന്റ് ഫ്ലവറിന്റെ കൈകളിലൊതുങ്ങി. 69 റണ്‍സായിരുന്നു അദ്ദേഹത്തിന്റെ സംഭാവന.
മൂന്നാം ദിവസം മുഴുവന്‍ ഇന്ത്യ തീര്‍ത്തും പ്രതിരോധത്തിലായിരുന്നു ഊന്നിയത്. ടെസ്റ് ജയിക്കുന്നതിനേക്കാളുപരി സമനിലയിലാക്കാനാണ് ഇന്ത്യന്‍ കളിക്കാര്‍ കൂടുതല്‍ ശ്രമിക്കുന്നതായി കണ്ടത്. രണ്ട് ദിവസത്തെ കളികൂടി അവശേഷിക്കെ രണ്ടാം ഇന്നിംഗ്സില്‍ മികച്ച സ്കോര്‍ നേടാനായില്ലെങ്കില്‍ ചിലപ്പോള്‍ ഇന്ത്യയ്ക്ക് ടെസ്റ് തന്നെ നഷ്ടപ്പെട്ടേക്കാം.












Click it and Unblock the Notifications