Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ തോല്‍വിയിലേക്ക്

ഹരാരെ: സിംബാബ്വെക്കെതിരായ രണ്ടാം ടെസ്റില്‍ ഇന്ത്യ തോല്‍വിയിലേക്ക്.നാലാം ദിവസം ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് സ്കോര്‍ 234 റണ്‍സിന് അവസാനിച്ചു. ജയിക്കാന്‍ 156 റണ്‍സ് വേണ്ട സിംബാബ്വെ ലഞ്ച് സമയത്ത് വിക്കറ്റൊന്നും നഷ്ടപ്പെടാതെ 17 റണ്‍സെടുത്തിട്ടുണ്ട്.

നാലാം ദിവസം നാല് വിക്കറ്റിന് 197 റണ്‍സ് എന്ന നിലയില്‍ കളി ആരംഭിച്ച ഇന്ത്യയുടെ അവശേഷിക്കുന്ന ആറ് വിക്കറ്റുകളും 37 റണ്‍സ് കൂടി നേടുന്നതിനിടയില്‍ നഷ്ടപ്പെട്ടു. നാല് വിക്കറ്റ് നേടിയ സ്ട്രീക്ക് ആണ് ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് പ്രധാനപങ്ക് വഹിച്ചത്.

നാലാം ദിവസം കളി തുടങ്ങുമ്പോള്‍ ക്രീസിലുണ്ടായിരുന്ന ദാസും ദാസിനു കൂട്ടായി ക്രീസിലെത്തിയ ഗാംഗുലിയും പെട്ടെന്ന് തന്നെ സിംബാബ്വെ ബൗളര്‍മാര്‍ക്കു മുന്നില്‍ മുട്ടുമടക്കി. നാല് പന്തുകള്‍ മാത്രം നേരിട്ട ഗാംഗുലി പൂജ്യനായി മടങ്ങുകയായിരുന്നു. മൂന്ന് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും ദാസും (70) പുറത്തായി. സ്ട്രീക്കിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു ദാസ്.

സ്ട്രീക്കിന്റെ അതേ ഓവറില്‍ തന്നെ അഗാര്‍ക്കറും റണ്ണൊന്നുമെടുക്കാതെ പുറത്തായി. അഞ്ച് റണ്‍സ് കൂടി നേടുമ്പോഴേക്കും ഹര്‍ബജന്റെവിക്കറ്റും വീണു. തുടര്‍ന്ന് മൂന്ന് റണ്‍സെടുത്ത ശ്രീനാഥും റണ്ണൊന്നുമെടുക്കാതെ നെഹ്റയും പുറത്തായി. 16 റണ്‍സോടെ ബദാനി പുറത്താകാതെ നിന്നു.

ജയിക്കാനിനി 139 റണ്‍സ് മാത്രം വേണ്ട സിംബാബ്വെയെ അത് നേടുന്നതിടിയില്‍ ചുരുട്ടിക്കൂട്ടണമെങ്കില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ഇന്ദ്രജാലം തന്നെ കാണിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+