Get Updates
Get notified of breaking news, exclusive insights, and must-see stories!

സിംബാബ്വെയ്ക്ക് ജയം; പരമ്പര സമനില

ഹരാരെ: ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ് സിംബാബ്വെ നാല് വിക്കറ്റിന് ജയിച്ചു. ഇതോടെ രണ്ട് മത്സരങ്ങളുള്ള പരമ്പര സമനിലയില്‍ കലാശിച്ചു. ആദ്യടെസ്റില്‍ ഇന്ത്യ ജയിച്ചിരുന്നു.

ജയിക്കാന്‍ രണ്ടാം ഇന്നിംഗ്സില്‍ 157 റണ്‍സാണ് സിംബാബ്വെയ്ക്ക് വേണ്ടിയിരുന്നത്.ഒന്നാം ഇന്നിംഗ്സിലേതിനേക്കാളും മെച്ചപ്പെട്ട പ്രകടനമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ സിംബാബ്വെക്കെതിരെ നടത്തിയതെങ്കിലും അവരുടെ വിജയം തടയാന്‍ ബൗളര്‍മാര്‍ക്കായില്ല. പുറത്താകാതെ നിന്ന് 62 റണ്‍സെടുത്തി കാര്‍ലിസ്ലെയാണ് സിംബാബ്വെയുടെ വിജയം ഉറപ്പാക്കിയത്.

രണ്ടാം ഇന്നിംഗ്സ് തുടങ്ങി 25 റണ്‍സെടുക്കുമ്പോഴേക്കും സിംബാബ്വെയുടെ ആദ്യവിക്കറ്റ് വീണു. ശ്രീനാഥിന്റെ പന്തില്‍ ദ്രാവിഡ് പിടിച്ചുപുറത്താക്കുമ്പോള്‍ വിറ്റാള്‍ എടുത്തിരുന്നത് 10 റണ്‍സാണ്. അടുത്ത വിക്കറ്റ് ഇബ്രാഹിമിന്റേതായിരുന്നു. 20 റണ്‍സെടുത്ത ഇബ്രാഹിമിനെ ഹര്‍ബജന്റെ പന്തില്‍ ബദാനി പിടിച്ചാണ് പുറത്താക്കിയത്.

13 റണ്‍സെടുക്കുമ്പോഴേക്കും കാംപ്ബെല്ലും ഔട്ടായി. നെഹ്റ എല്‍ബിഡബ്ല്യവില്‍ കുരുക്കിയാണ് കാംപ്ബെല്ലിനെ പുറത്താക്കിയത്. ഗ്രാന്റ് ഫ്ലവര്‍ മൂന്നും സ്ട്രീക്ക് എട്ടും റണ്‍സെടുത്ത് പുറത്തായി. ബ്ലിഗ്നോട്ട് നോത്ത് 16 റണ്‍സെടുത്തു. ജയിക്കുമ്പോള്‍ എട്ട് റണ്‍സോടെ ആന്‍ഡി ഫ്ലവറാണ് കാര്‍ലിസ്ലെയുടെ കൂടെ ക്രീസിലുണ്ടായിരുന്നത്.

ബ്ലിഗ്നോട്ട് ആണ് മാന്‍ ഒഫ് ദ മാച്ച്. ഇന്ത്യന്‍ ഓപ്പണര്‍ എസ്.എസ്. ദാസ് മാന്‍ ഒഫ് ദ സീരിസായി തിരഞ്ഞെടുക്കപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+