കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയ്ക്ക് ഒമ്പത് വിക്കറ്റ് ജയം

  • By Staff
Google Oneindia Malayalam News

ഹരാരെ: ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ സിംബാബ്വെക്കുമേല്‍ അനായാസജയം നേടി. ഒമ്പതു വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്.

ജൂണ്‍ 24 ഞായറാഴ്ച നടന്ന മത്സരത്തില്‍ 41.5 ഓവറില്‍ 133 റണ്‍സിന് പുറത്തായ സിംബാബ്വെക്കെതിരെ 26.2 ഓവര്‍ പൂര്‍ത്തിയാകുമ്പോഴേക്കും ഇന്ത്യ ലക്ഷ്യത്തിലെത്തി. 70 പന്തുകളില്‍ നിന്ന് 70 റണ്‍സെടുത്ത സച്ചിന്‍ ടെണ്ടുല്‍ക്കറും 52 റണ്‍സെടുത്ത ഹേമംഗ് ബദാനിയുമാണ് ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത്.

ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്. നാല് റണ്‍സ് മാത്രമെടുത്ത ഗാംഗുലിയെ പുറത്താക്കിയത് രാജി പിന്‍വലിച്ച് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരിച്ചെത്തിയ സ്ട്രീക്കാണ്.

ഇന്ത്യന്‍ ബൗളര്‍മാരുടെ മുന്നില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന സിംബാബ്വെ ബാറ്റിംഗ് നിരയെയാണ് ഞായറാഴ്ചത്തെ മത്സരത്തില്‍ കണ്ടത്. 32 റണ്‍സെടുത്ത ഡിയോണ്‍ ഇബ്രാഹിം മാത്രമാണ് സിംബാബ്വെ ബാറ്റ്സ്മാന്മാരില്‍ പിടിച്ചുനില്ക്കാന്‍ സന്നദ്ധത കാട്ടിയത്. ഇന്ത്യയ്ക്കു വേണ്ടി അജിത് അഗാര്‍ക്കര്‍ മൂന്നും നെഹ്റ രണ്ടും വിക്കറ്റെടുത്തു.

ടൂര്‍ണമെന്റില്‍ സിംബാബ്വെയുടെ തുടര്‍ച്ചയായ രണ്ടാമത്തെ പരാജയമാണിത്. ശനിയാഴ്ച നടന്ന മത്സരത്തില്‍ വെസ്റ് ഇന്‍ഡിസ് 27 റണ്‍സിന് സിംബാബ്വെയെ പരാജയപ്പെടുത്തിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X