അസറിന്റെ കേസില്‍ വാദം മാറ്റി
ഹൈദരാബാദ്: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരേ കൊടുത്ത കേസില്‍ വാദം കേള്‍ക്കല്‍ കോടതി മാറ്റി വച്ചു. ജൂലൈ 12 ന് കേസില്‍ വാദം കേള്‍ക്കാനാണ് ഹൈദരാബാദ് സിറ്റി സിവില്‍ കോടതി കേസ് മാറ്റി വച്ചിരിയ്ക്കുന്നത്.
പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തനിയ്ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ നടപടിയ്ക്കെതിരേയാണ് അസ്ഹറുദ്ദീന്‍ കേസ് കൊടുത്തിരിയ്ക്കുന്നത്.
കോഴയിടപാടുകളില്‍ അസ്ഹുദ്ദീന് പങ്കുണ്ടെന്ന സി ബി ഐ കണ്ടെത്തലിനെത്തുടര്‍ന്ന് ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് അസ്ഹറുദ്ദീന് വിലക്കേര്‍പ്പെടുത്തുകയായിരുന്നു. ഈ വിലക്കിനെതിരേയും , ബി സി സി ഐ യുടെ അഴിമതി-നിരോധന കമ്മീഷണറായി മുന്‍ സിബിഐ തലവന്‍ കെ. മാധവനെ നിയമിച്ചതിനേയും ചോദ്യം ചെയ്തു കൊണ്ടും ഹൈദരാബാദ്, ദക്ഷിണ മേഖല, ഇന്ത്യന്‍ ക്രിക്കറ്റ് ടീമുകളിലേയ്ക്ക് തന്നേയും പരിഗണിയ്ക്കണമെന്നും കാണിച്ചാണ് അസ്ഹറുദ്ദീന്‍ വ്യത്യസ്ത കേസുകള്‍ നല്‍കിയിരിയ്ക്കുന്നത്.
കോഴയിടപാടുകളെക്കുറിച്ചുള്ള മാധവന്‍ കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ടും മറ്റ് രേഖകളും കോടതിയില്‍ സമര്‍പ്പിയ്ക്കാന്‍ കോടതി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനോട് ( ബി സി സി ഐ) നിര്‍ദ്ദേശിച്ചിരുന്നു. രേഖകള്‍ ബിസിസിഐ കോടതിയില്‍ സമര്‍പ്പിച്ചു. രേഖകളോടുള്ള അസ്ഹറിന്റെ പ്രതികരണം അറിയിക്കാന്‍ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ജൂലായ് 12 വരെ കോടതിയോട് സമയം ചോദിച്ചു.












Click it and Unblock the Notifications