ഹിംഗിസ് പുറത്ത്, സാംപ്രാസ് രണ്ടാം റൗണ്ടില്‍

ലണ്ടന്‍: ഒന്നാം സീഡ് സ്വിറ്റ്സര്‍ലാണ്ടിന്റെ മാര്‍ട്ടിന ഹിംഗിസ് ന്റെ ഒന്നാം റൗണ്ടില്‍ത്തന്നെ പുറത്തായി. സ്പെയിനിന്റെ സീഡ് ചെയ്യപ്പെടാത്ത താരം വിര്‍ജിന റുവാനോ പാസ്ക്വല്‍ ആണ് ഹിംഗിസിന്റെ വിംബിള്‍ഡണ്‍ മോഹങ്ങള്‍ തല്ലിക്കൊഴിച്ചത്.

1999ലെ ആസ്ത്രേലിയന്‍ ഓപ്പണിനു ശേഷം ഒരു ഗ്രാന്റ് സ്ലാം കിരീടം പോലും നേടാന്‍ കഴിയാത്ത ഹിംഗിസിനെ പാസ്ക്വല്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തകര്‍ത്തത്. 6-4, 6-2. കഴിഞ്ഞ തവണ ഹിംഗിസ് ക്വാര്‍ട്ടറിലായിരുന്നു പുറത്തായത്. ഈയിടെ അവസാനിച്ച ഫ്രഞ്ച് ഓപ്പണില്‍ സെമിയിലായിരുന്നു ഹിംഗിസിന് അടിതെറ്റിയത്.

അതേ സമയം ആസ്ത്രേലിയന്‍ ഓപ്പണും ഫ്രഞ്ച് ഓപ്പണും നേടി വിംബിള്‍ഡണിനെത്തിയ നാലാം സീഡ് അമേരിക്കയുടെ ജെന്നിഫര്‍ കപ്രിയാറ്റി ഒന്നാം റൗണ്ടില്‍ അനായാസജയം നേടി. വെനിസ്വേലയുടെ മരിയ അലജാന്‍ഡര്‍ വെന്‍ഡോയെ 6-3, 6-2 എന്ന സ്കോറിനാണ് കപ്രിയാറ്റി തോല്പിച്ചത്. അഞ്ചാം സീഡ് അമേരിക്കയുടെ സെറീന വില്യംസ് ഹംഗറിയുടെ റീത്താ കുതി കിസിനെ 6-1, 6-0 എന്ന സ്കോറിന് തോല്പിച്ച് രണ്ടാം റൗണ്ടിലെത്തി.

12ാം സീഡ് മഗ്ദലേന മലീവ, 18ാം സീഡ് ആങ്കെ ഹ്യൂബര്‍, 19ാം സീഡ് കൊഞ്ചിറ്റ മാര്‍ട്ടിനെസ്, 32ാം സീഡ് തത്തിയാന പനോവ, ബിയങ്ക ലമാദെ, ക്രിസ്റിന ബ്രാന്‍ഡി, കരെന്‍ ക്രോസ്, സെലീമ സ്ഫാര്‍, ഫ്രാന്‍സെസ്ക സിയാവോണ്‍, ഇമ്മാനുവല്‍ ഗഗ്ലിയാര്‍ഡി, ബാര്‍ബറ റിറ്റ്നര്‍, ടിന പിസ്നിക്, സാന്‍ഡ്ര കാസിക്, മെര്‍ലിന്‍ വെയ്ന്‍ഗാര്‍ട്ടിനര്‍, ലിന ക്രാസ്നറൗസ്ക്യ, ബാര്‍ബറ ഷ്വാറ്റ്സ് എന്നിവര്‍ വനിതാവിഭാഗം രണ്ടാം റൗണ്ടില്‍ കടന്നു. അതേ സമയം 25ാം സീഡ് ചന്ദാ റൂബിന്‍, 26ാം സീഡ് ആനി ക്രെമര്‍ എന്നിവര്‍ക്ക് ഒന്നാം റൗണ്ടില്‍ തന്നെ പരാജയം നേരിട്ടു.

പുരുഷവിഭാഗം

പുരുഷവിഭാഗത്തില്‍ ടോപ് സീഡുകള്‍ കാര്യമായ പരിക്കൊന്നും കൂടാതെ രണ്ടാം റൗണ്ടിലെത്തി. ഒന്നാം സീഡും നിലവിലെ ചാമ്പ്യനുമായ അമേരിക്കയുടെ പീറ്റ് സാംപ്രാസ് സ്പെയിനിന്റെ ഫ്രാന്‍സിസ്കോ ക്ലാവെറ്റിനെ 6-4, 7-6, 6-4 എന്ന സ്കോറിന് തോല്പിച്ചു. നാലാം സീഡ് റഷ്യയുടെ മാരത് സഫിന്റെ രണ്ടാംറൗണ്ട് പ്രവേശം എളുപ്പമായിരുന്നില്ല. ആസ്ത്രലിേയയുടെ ജൂലിയന്‍ നോളിയെ 6-2, 7-5, 5-7, 6-3 എന്ന സ്കോറിനാണ് സഫിന്‍ മറികടന്നത്.

ആറാം സീഡ് ഇംഗ്ലണ്ടിന്റെ ടിം ഹെന്‍മാന്‍, 21ാം സീഡ് കാര്‍ലോസ് മോയ, ഡേവിഡ് പ്രിനോസില്‍, ക്രിസ് വുഡ്റഫ്, ബോബ് ബ്രയാന്‍, ജിറി നൊവാക്, ഡേവിഡ് സാന്‍ഗ്വിനെററി, ഗൊരാന്‍ ഇവാനിസെവിച്ച്, ടോമി റൊബ്രെഡോ, ജര്‍മ്മന്‍ പ്യൂണ്ടെസ്, ഡാനിയന്‍ നെസ്റര്‍, മാഗ്നസ് ലാര്‍സന്‍, റീമോന്‍ സ്ല്യൂട്ടര്‍, ടോഡ് വുഡ്ബ്രിഡ്ജ്, ബാരി കൊവാന്‍ എന്നിവരും രണ്ടാം റൗണ്ടില്‍ കടന്നു.

എന്നാല്‍ 12ാം സീഡ് ജാന്‍ മൈക്കല്‍ ഗാംബില്‍, 22ാം സീഡ് ഡൊമിനിക് ഹ്ബാററി, 34ാം സീഡ് ഹാരല്‍ ലെവി എന്നിവര്‍ ആദ്യറൗണ്ടില്‍ത്തന്നെ പുറത്തായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+