വിംബിള്‍ഡണ് ഇന്ന് തുടക്കം
ലണ്ടന്‍: ടെന്നീസ് താരങ്ങളുടെ സ്വപ്ന കിരീടമായ വിംബിള്‍ഡണ് ജൂണ്‍ 25 തിങ്കളാഴ്ച തുടക്കം. എട്ടാം തവണയും തന്റെ ഇഷ്ട കിരീടം സ്വന്തമാക്കാനിറങ്ങുന്ന അമേരിക്കയുടെ പീറ്റ് സാംപ്രാസ് തന്നെയാണ് ഈ വിംബിള്‍ഡണിലെയും താരം. നാട്ടുകാരനായ ആന്ദ്രെ അഗാസിയാണ് സാംപ്രാസിന്റെ വഴിയില്‍ വലിയ വെല്ലുവിളി ഉയര്‍ത്തുന്നത്.
വനിതാ വിഭാഗത്തിലാണെങ്കില്‍ കഴിഞ്ഞ തവണ ചാമ്പ്യനായ അമേരിക്കയുടെ വീനസ് വില്യംസും സ്വിറ്റ്സര്‍ലാണ്ടിന്റെ മാര്‍ട്ടിന ഹിംഗിസും തന്നെ ഏവരുടെയും ഇഷ്ടതാരങ്ങള്‍. 1999നു ശേഷം ഒറ്റ ഗ്രാന്റ് സ്ലാം കിരീടവും നേടാന്‍ കഴിയാതെ ഉഴലുന്ന ഹിംഗിസ് വിംബിള്‍ഡണിലൂടെ തിരിച്ചുവരുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു.
പുരുഷവിഭാഗത്തില്‍ ഒന്നാം സീഡ് സാംപ്രാസും രണ്ടാം സീഡ് ആന്ദ്രെ അഗാസിയും തന്നെയാണ്. കഴിഞ്ഞ തവണ കിരീടം നേടിയെങ്കിലും വീനസ് വനിതാവിഭാഗത്തിലെ രണ്ടാം സീഡാണ്. ഹിംഗിസ് തന്നെ ഒന്നാം സീഡ്.
ഇന്ത്യയുടെ ലിയാണ്ടര്‍ പേസും സിംഗിള്‍സില്‍ മത്സരിക്കുന്നുണ്ട്. യോഗ്യതാ മത്സരം കളിച്ചെത്തിയ ലിയാണ്ടറിന്റെ ആദ്യ റൗണ്ടിലെ എതിരാളി ജര്‍മ്മനിയുടെ ഡാനിയല്‍ എല്‍സ്നറാണ്.
ഈ മാസമാദ്യം ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിക്കൊണ്ട് ശക്തമായ തിരിച്ചുവരവ് നടത്തിയ ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്-മഹേഷ് ഭൂപതി സഖ്യം വിംബിള്‍ഡണില്‍ ആറാം സീഡാണ്. ഫ്രഞ്ച് ഓപ്പണില്‍ ഇന്ത്യന്‍ സഖ്യത്തിന് സീഡിംഗില്ലായിരുന്നു.
സിംഗിള്‍സിലെ ആദ്യ 10 സീഡുകാര്‍
പുരുഷന്മാര്‍
1. പീറ്റ് സാംപ്രാസ് (അമേരിക്ക)
2. ആന്ദ്രെ അഗാസി (അമേരിക്ക)
3. പാട്രിക് റാഫ്റ്റര്‍ (ആസ്ത്രേലിയ)
4. മാരത് സഫിന്‍ (റഷ്യ)
5. ലെയ്റ്റണ്‍ ഹെവിറ്റ് (ആസ്ത്രേലിയ)
6. ടിം ഹെന്‍മാന്‍ (ഇംഗ്ലണ്ട്)
7. യെവ്ജനി കാഫല്‍നിക്കഫ് (റഷ്യ)
8. ജുവാന്‍ കാര്‍ലോസ് ഫെരേറോ (സ്പെയിന്‍)
9. സെബാസ്റ്യന്‍ ഗ്രോസ്ജീന്‍ (ഫ്രാന്‍സ്)
10. തോമസ് എന്‍ക്വിസ്റ് (സ്വീഡന്‍)
വനിതകള്‍
1. മാര്‍ട്ടിന ഹിംഗിസ് (സ്വിറ്റ്സര്‍ലാണ്ട്)
2. വീനസ് വില്യംസ് (അമേരിക്ക)
3. ലിന്‍ഡ്സെ ഡാവന്‍പോര്‍ട്ട് (അമേരിക്ക)
4. ജെന്നിഫര്‍ കപ്രിയാറ്റി (അമേരിക്ക)
5. സെറീന വില്യംസ് (അമേരിക്ക)
6. എമിലി മൗറീസ്മോ (ഫ്രാന്‍സ്)
7. കിം ക്ലിയ്സ്റ്റേഴ്സ് (ബെല്‍ജിയം)
8. ജസ്റിന്‍ ഹെനിന്‍ (ബെല്‍ജിയം)
9. നതാലിയ തൗസിയത്ത് (ഫ്രാന്‍സ്)
10. എലേന ഡെമെന്റീവ (റഷ്യ)












Click it and Unblock the Notifications