കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയ്ക്ക് ജയിക്കാന്‍ 235 റണ്‍സ് വേണം

  • By Staff
Google Oneindia Malayalam News

ബുലാവായോ: ത്രിരാഷ്ട്രി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിലെ സിംബാബ്വെക്കെതിരായ രണ്ടാമത്തെ മത്സരം ജയിക്കാന്‍ ഇന്ത്യയ്കക് 235 റണ്‍സ് വേണം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനയക്കപ്പെട്ട സിംബാബ്വെ നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സെടുത്തു.

തുടക്കത്തില്‍ത്തന്നെ തിരിച്ചടിയേറ്റ സിംബാബ്വെയെ 58 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഗൈ വിറ്റാളിന്റെ പ്രകടനമാണ് ഈ നിലയിലെത്തിച്ചത്. ഗ്രാന്‍റ് ഫ്ലവര്‍ (45), ക്രെയ്ഗ് വിഷാര്‍ട്ട് (46), ഡിയോണ്‍ ഇബ്രാഹിമും (42) മികച്ച ബാറ്റിംഗ് പുറത്തെടുത്തു.

നേരത്തെ സഹീര്‍ഖാന്‍ തന്റെ ആദ്യ ഓവറില്‍ത്തന്നെ ആഞ്ഞടിച്ചപ്പോള്‍ സിംബാബ്വെയ്ക്ക് ഏഴു റണ്‍സെടുക്കുന്നതിനിടെ രണ്ടു വിക്കറ്റുകള്‍ നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്നും ഇന്ത്യന്‍ ബൗളര്‍മാരെ നേരിടാന്‍ വിഷമിച്ച സിംബാബ്വെ ബാറ്റ്സ്മാന്മാര്‍ക്ക് ഇന്ത്യ ഫീല്‍ഡില്‍ വരുത്തിയ പിഴവുകള്‍ അനുഗ്രഹമായി. ഓരോ തവണ ജീവന്‍ തിരിച്ചു കിട്ടിയ ഇബ്രാഹിമും വിഷാര്‍ട്ടും ചേര്‍ന്ന് സിംബാബ്വെ 94ലെത്തിച്ചു.

വിഷാര്‍ട്ട് 94ല്‍ വച്ചു വീണെങ്കിലും ഗ്രാന്റ് ഫ്ലവര്‍ ഇബ്രാഹിനോടൊപ്പം ചേര്‍ന്നതോടെ റണ്ണൊഴുക്കിന് വേഗത കൂടി. 122 ആയപ്പോഴേക്കും ഇബ്രാഹിമിനെ സഹീര്‍ ഖാന്‍ വിക്കറ്റിനു മുന്നില്‍ കുടുക്കി. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ വിറ്റാള്‍ ഇന്ത്യന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. ഏഴു ഫോറുകളുടെ അകമ്പടിയോടെ 54 പന്തില്‍ നിന്ന് 58 റണ്‍സെടുത്ത വിറ്റാള്‍ ഇന്നിംഗ്സ് അവസാനിക്കുമ്പോഴും പുറത്താകാതെ നിന്നു.

ഇന്ത്യയ്ക്കു വേണ്ടി നാലു വിക്കറ്റെടുത്ത സഹീര്‍ഖാനാണ് മികച്ച രീതിയില്‍ പന്തെറിഞ്ഞത്. വിക്കറ്റൊന്നും കിട്ടിയില്ലെങ്കിലും 10 ഓവറില്‍ 31 റണ്‍സ് മാത്രം വിട്ടുകൊടുത്ത ആശിഷ് നെഹ്റ ഖാന് നല്ല പിന്തുണ നല്‍കി. ഗാംഗുലിയും അഗാര്‍ക്കറും ഓരോ വിക്കറ്റു വീതം വീഴ്ത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X