Get Updates
Get notified of breaking news, exclusive insights, and must-see stories!

ത്രിരാഷ്ട്ര കപ്പ്: ഇന്ത്യ ഫൈനലില്‍

ബുലാവായോ: ഇന്ത്യ സിംബാബ്വെയില്‍ നടക്കുന്ന ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. ജൂണ്‍ 27 ബുധനാഴ്ച നടന്ന തങ്ങളുടെ രണ്ടാമത്തെ മത്സരത്തില്‍ സിംബാബ്വെയെ ഇന്ത്യ നാലു വിക്കറ്റിന് തോല്പിച്ചതോടെയാണിത്.

ജയിക്കാന്‍ 235 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ 49.2 ഓവറില്‍ ലക്ഷ്യം കണ്ടു. സ്കോര്‍: സിംബാബ്വെ ആറ് വിക്കറ്റിന് 234. ഇന്ത്യ 49.2 ഓവറില്‍ ആറ് വിക്കറ്റിന് 237. തങ്ങളുടെ ആദ്യമത്സരത്തിലും ഇന്ത സിംബാബ്വെയെ തോല്പിച്ചിരുന്നു. ഇനി വെസ്റിന്‍ഡീസുമായി രണ്ട് മത്സരങ്ങള്‍ കൂടി ഇന്ത്യയ്ക്ക് ബാക്കിയുണ്ട്.

ഇന്ത്യയ്ക്കു വേണ്ടി ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും സച്ചിന്‍ ടെണ്ടുല്‍ക്കറും പതുക്കെയാണ് തുടങ്ങിയത്. സ്കോര്‍ 22ലെത്തിയപ്പോള്‍ ഒമ്പത് റണ്‍സെടുത്ത സച്ചിന്‍ പുറത്തായെങ്കിലും തുടര്‍ന്നെത്തിയ ദിനേശ് മോംഗിയയുടെ പിന്തുണയോടെ ഗാംഗുലി ഇന്ത്യന്‍ ഇന്നിംഗ്സിനെ മുന്നോട്ടു നയിച്ചു. കഴിഞ്ഞ കുറെ മത്സരങ്ങളിലായി ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്റെ തിരിച്ചുവരവ് കൂടിയായിരുന്നു ബുലാവായോയില്‍ കണ്ടത്.

85 റണ്‍സെടുത്ത് ഇന്ത്യയെ വിജയത്തിനരികെ എത്തിച്ച ശേഷമാണ് ഗാംഗുലി പുറത്തായത്. 125 പന്തുകള്‍ നേരിട്ട് നേടിയ ആ റണ്‍സില്‍ എട്ട് ഫോറുകളും ഒരു സിക്സും ഉള്‍പ്പെടുന്നു.

അവസാന സമയത്ത് ഇന്ത്യന്‍ വിക്കറ്റുകള്‍ കൂട്ടത്തോടെ വീഴുകയെന്ന പതിവ് പല്ലവി ബുലാവായോയിലും സംഭവിച്ചു. 184ല്‍ ഗാംഗുലി പുറത്തായതോടെ മൂന്നു വിക്കറ്റുകള്‍ കൂടി ഇന്ത്യക്ക് ക്ഷണത്തില്‍ നഷ്ടപ്പെട്ടു. 210ല്‍ എത്തുമ്പോഴേക്കും ഇന്ത്യയുടെ ആറ് ബാറ്റ്സ്മാന്മാര്‍ കൂടാരം കയറിക്കഴിഞ്ഞിരുന്നു.

എന്നാല്‍ അജിത് അഗാര്‍ക്കറിന്റെ (13) പിന്തുണയോടെ രാഹുല്‍ ദ്രാവിഡ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. തന്റെ സ്വതസിദ്ധ ശൈലിയില്‍ നിന്ന് വിഭിന്നമായായിരുന്നു ദ്രാവിഡ് ബാറ്റ് ചെയ്തത്. 72 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുമ്പോഴും അദ്ദേഹം വെറും 64 പന്തുകള്‍ മാത്രമേ നേരിട്ടിരുന്നുള്ളൂ. വിവിഎസ് ലക്ഷ്മണിന്റെ കൈക്ക് പരിക്കേറ്റതുകാരണം ടീമിലെത്തിയ ദിനേശ് മോംഗിയയും നല്ല പ്രകടനം പുറത്തെടുത്തു. 37 റണ്‍സായിരുന്നു മോംഗിയയുടെ സംഭാവന.

സിംബാബ്വെ ബൗളര്‍മാരില്‍ ഗ്രാന്റ് ഫ്ലവറാണ് മികച്ചു നിന്നത്. ഗ്രാന്റ് എട്ട് ഓവറില്‍ 44 റണ്‍സിന് നാലു വിക്കറ്റുകള്‍ വീഴ്ത്തി.

സിംബാബ്വെയ്ക്ക് ടൂര്‍ണമെന്റില്‍ നേരിടുന്ന തുടര്‍ച്ചയായ മൂന്നാമത്തെ തോല്വിയാണിത്. ഇന്ത്യയോടു രണ്ടു തവണയും വെസ്റിന്‍ഡീസിനോട് ഒരു തവണയും തോറ്റ അവര്‍ ടൂര്‍ണമെന്റില്‍ നിന്ന് ഏതാണ്ട് പുറത്തായ പോലെയാണ്. അടുത്ത മൂന്നു കളികളിലും വെസ്റിന്‍ഡീസ് തോറ്റാലേ അവര്‍ക്ക് ഫൈനലിലെത്താന്‍ സാധിക്കുകയുള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+