കപ്രിയാറ്റി, സെറീന, റോഡിക്ക് മൂന്നാം റൗണ്ടില്‍
ലണ്ടന്‍: നാലാം സീഡ് അമേരിക്കയുടെ ജെന്നിഫര്‍ കപ്രിയാറ്റി വിംബിള്‍ ടെന്നീസിന്റെ വനിതാവിഭാഗം മൂന്നാം റൗണ്ടില്‍ കടന്നു. ഇറ്റലിയുടെ ഫ്രാന്‍സെസ്ക ഷിയാവോണിനെ 6-3, 6-1 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് കപ്രിയാറ്റിയുടെ കുതിപ്പ്. ആസ്ത്രേലിയന്‍ ഓപ്പണും ഫ്രഞ്ച് ഓപ്പണും നേടി വിംബിള്‍ഡണിനെത്തിയ കപ്രിയാറ്റിയെ തടയിടാന്‍ സീഡ് ചെയ്യപ്പെടാത്ത താരമായ ഷിയാവോണിന് ഒരിക്കല്‍പ്പോലും കഴിഞ്ഞിരുന്നില്ല.
അഞ്ചാം സീഡ് അമേരിക്കയുടെ സെറീന വില്യംസും മൂന്നാം റൗണ്ടില്‍ കടന്നു. ജര്‍മ്മനിയുടെ സീഡ് ചെയ്യപ്പെടാത്ത താരം ബാര്‍ബറ റിറ്റ്നറെ 6-4, 6-0 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സെറീന തോല്പിച്ചത്.
19ാം സീഡ് സ്പെയിനിന്റെ കൊഞ്ചിറ്റ മാര്‍ട്ടിനെസ് അമേരിക്കയുടെ സാന്ദ്ര കാസിക്കിനെ 7-5, 6-4ന് തോല്പിച്ച് മൂന്നാം റൗണ്ടിലെത്തി. 18ാം സീഡ് ആങ്കെ ഹ്യൂബര്‍ ജര്‍മ്മനിയുടെ മെര്ലിന് വെയ്ന്ഗാര്റ്റ്നറെയും 28ാം സീഡ് ലിസാ റെയ്മണ്ട് ജര്‍മ്മനിയുടെ കരന് ക്രോസിനെയും തോല്പിച്ച് മൂന്നാം റൗണ്ടില്‍ കടന്നു.
10ാം സീഡ് എലേന ഡെമെന്റീവ, 15ാം സീഡ് സാന്‍ഡ്രിന്‍ ടെസ്റുഡ്, 32ാം സീഡ് റഷ്യയുടെ തതിയാന പനോവ, ആസ്ത്രേലിയയുടെ ബാര്‍ബറ ഷാറ്റ്സ്, ജപ്പാന്റെ അയി സുഗിയാമ, അമേരിക്കയുടെ ലിലിയ ഓസ്റര്ലോ എന്നിവരും മൂന്നാം റൗണ്ടില്‍ എത്തി.
മാര്‍ട്ടിന ഹിംഗിസിനെ ഒന്നാം റൗണ്ടില്‍ തോല്പിച്ച സ്പെയിനിന്റെ വിര്‍ജിന റുവാനോ പാസ്കലിന് പക്ഷെ രണ്ടാം റൗണ്ടില്‍ അടിതെററി. റഷ്യയുടെ ലിന ക്രസ്നറോസ്ക്യ 6-3, 7-6 എന്ന സ്കോറന് പാസ്കലിനെ തോല്പിച്ച് മൂന്നാം റൗണ്ടില്‍ കടന്നു.
പുരുഷവിഭാഗം
പുരുഷവിഭാഗത്തില്‍ ടീനേജ് താരം അമേരിക്കയുടെ ആന്‍ഡി റോഡിക്ക് മൂന്നാം റൗണ്ടില്‍ കടന്നു. 11ാം സീഡ് സ്വീഡന്റെ തോമസ് ജൊഹാന്‍സനെ അട്ടിമറിച്ചാണ് റോഡിക്ക് മുന്നേറിയത്. സ്കോര്‍: 7-6, 6-1, 4-6, 7-6.
എട്ടാം സീഡ് സ്പെയിനിന്റെ ജുവാന്‍ കാര്‍ലോസ് ഫെരേറോയും മൂന്നാംറൗണ്ടിലെത്തി. ആസ്ത്രലിേയയുടെ സീഡ് ചെയ്യപ്പെടാത്ത താരം ജാസന്‍ സ്റോളന്ബെര്ഗിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിലാണ് ഫെരേരോ അടിയറവ് പറയിച്ചത്. സ്കോര്‍: 7/6(4) 4/6 6/3 6/7(3) 6/3.
33ാം സീഡ് ജോനാസ് ബ്യോര്‍ഗ് മാന്‍ അമേരിക്കയുടെ മൈക്കല്‍ ചാംഗിനെ തോല്പിച്ച് മൂന്നാം റൗണ്ടില്‍ കടന്നു. 13ാം സീഡ് ഫ്രാന്‍സിന്റെ അര്‍നോള്‍ഡ് ക്ലെമന്റ്, ജര്‍മ്മനിയുടെ ഗ്രെഗ് റുസെദ്സ്കി എന്നിവരും മൂന്നാം റൗണ്ടിലെത്തിയിട്ടുണ്ട്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications