സാംപ്രാസ്, സഫിന് മൂന്നാം റൗണ്ടില്‍
ലണ്ടന്‍: ഒന്നാം സീഡും ഇപ്പോഴത്തെ ചാമ്പ്യനുമായ അമേരിക്കയുടെ പീറ്റ് സാംപ്രാസ് വിംബിള്‍ഡണ്‍ ടെന്നീസിന്റെ പുരുഷവിഭാഗത്തില്‍ മൂന്നാം റൗണ്ടില്‍ കടന്നു. ജൂണ്‍ 27 ബുധനാഴ്ച വൈകീട്ട് നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ ബാരി കൊവാനെ അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തില്‍ കീഴടക്കിയാണ് സാംപ്രാസ് മുന്നേറിയത്. സ്കോര്‍: 6-3, 6-2, 6-7, 4-6, 6-3.
നാട്ടുകാരുടെ പൂര്ണപിന്തുണയോടെ കളിച്ച കൊവാനെതിരെ സാംപ്രാസിന് ശരിക്കും വിയര്‍ക്കേണ്ടിവന്നു. ആദ്യ രണ്ടുസെറ്റുകള്‍ പെട്ടെന്നു തന്നെ കരസ്ഥമാക്കാനായെങ്കിലും മൂന്നും നാലും സെറ്റുകളില്‍ കൊവാന്‍ അവിശ്വസനീയമായി തിരിച്ചുവന്നു. എന്നാല്‍ നിര്‍ണായകമായ അഞ്ചാംസെറ്റില്‍ അനുഭവസമ്പത്ത് സാംപ്രാസിന്റെ രക്ഷക്കെത്തുകയായിരുന്നു.
നാലാം സീഡ് റഷ്യയുടെ മാരത് സഫിനും ആറാം സീഡ് ബ്രിട്ടന്റെ ടിം ഹെന്മാനും മൂന്നാം റൗണ്ടില്‍ കടന്നു. സഫിന് കാനഡയുടെ ഡാനിയല്‍ നെസ്റര്ക്കെതിരെ 7-6, 3-6, 1-2 എന്ന നിലയില്‍ നില്ക്കുമ്പോള് എതിരാളി പിന്മാറുകയായിരുന്നു. നാട്ടുകാരനായ മാര്ട്ടിന് ലീയെ 6-2, 6-3, 6-4 എന്ന സ്കോറിന് തോല്പിച്ചാണ് ഹെന്മാന് മുന്നേറിയത്.
15ാം സീഡ് റോജെര്‍ ഫെഡറര്‍, 23ാം സീഡ് ടോഡ് മാര്ട്ടിന്, 26ാം സീഡ് ഷ്യെന് സാല്ക്കന്, ഗൊരാന്‍ ഇവാനിസെവിച്ച് എന്നിവരും മൂന്നാം റൗണ്ടിലെത്തിയിട്ടുണ്ട്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications