ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് തിരക്കുപിടിച്ച ദിനങ്ങള്‍
ദില്ലി: അടുത്ത 14 മാസങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ചിടത്തോളം തിരക്കു പിടിച്ച ദിനങ്ങളാണ്. ഈ കാലയളവില്‍ 22 ടെസ്റുകളും 41 ഏകദിന മത്സരങ്ങളുമാണ് ഇന്ത്യന്‍ ടീം കളിക്കുന്നത്.
ഇപ്പോള്‍ സിംബാബ്വെയിലുള്ള ടീം നേരെ പോകുന്നത് ശ്രീലങ്കയിലേക്കാണ്. അവിടെ മൂന്നു ടെസ്റുകളടങ്ങിയ പരമ്പരയിലും ത്രിരാഷ്ട്ര ഏകദിന ടൂര്‍ണമെന്റിലും പങ്കെടുക്കും. ജൂലായ്-ആഗസ്ത് മാസങ്ങളിലാണ് ഈ പര്യടനം.
പിന്നീട് ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവിടങ്ങളിലേക്കാണ് പര്യടനം. രണ്ടിടങ്ങളിലും മൂന്നു ടെസ്റുകള്‍ വീതം കളിക്കും. ദക്ഷിണാഫ്രിക്കന്‍ പര്യടനം ഒക്ടോബര്‍ രണ്ടിന് തുടങ്ങും. ഡിസംബറിലാണ് ഇംഗ്ലണ്ടുമായുള്ള മത്സരം.
അടുത്ത വര്‍ഷം ഏഷ്യന്‍ ടെസ്റ് ചാമ്പ്യന്‍ഷിപ്പോടു കൂടിയാണ് തുടക്കം. മൂന്നു ടെസ്റുകളുള്ള ചാമ്പ്യന്‍ഷിപ്പിനു ശേഷം മാര്‍ച്ചില്‍ സിംബാബ്വെ ഇന്ത്യയിലെത്തും. രണ്ടു ടെസ്റുകളുള്ള ആ പരമ്പരയ്ക്കു ശേഷം വെസ്റിന്‍ഡീസിനും ഇംഗ്ലണ്ടിനും എതിരെ നാലു ടെസ്റുകള്‍ വീതമടങ്ങിയ പരമ്പര നടക്കും.












Click it and Unblock the Notifications