വീനസ്, ഡാവന്‍പോര്‍ട്ട് മൂന്നാം റൗണ്ടില്‍
ലണ്ടന്‍: നിലവിലെ ചാമ്പ്യനും രണ്ടാം സീഡുമായ അമേരിക്കയുടെ വീനസ് വില്യംസ് വിംബിള്‍ഡണ്‍ ടെന്നീസിന്റെ വനിതാവിഭാഗം മൂന്നാം റൗണ്ടില്‍ കടന്നു. ജൂണ്‍ 28 വ്യാഴാഴ്ച വൈകീട്ട് നടന്ന മത്സരത്തില്‍ സ്ലോവാക്യയുടെ ഡാനിയല ഹാന്റുച്ചോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ചാമ്പ്യന്‍ മുന്നേറിയത്. സ്കോര്‍: 6-3, 6-2.
മുന്‍ ചാമ്പ്യനും മൂന്നാം സീഡുമായ അമേരിക്കയുടെ ലിന്‍ഡ്സെ ഡാവന്‍പോര്‍ട്ടും മൂന്നാം റൗണ്ടിലെത്തി. ആസ്ത്രേലിയയുടെ അലീഷ്യ മോളിക്കിനെ 6-4, 6-2 എന്ന സ്കോറിനാണ് ഡാവന്‍പോര്‍ട്ട് തകര്‍ത്തുവിട്ടത്.
ആറാം സീഡ് അമേലി മോറീസ്മോ, 11ാം സീഡ് അമാന്‍ഡ കോസ്റര്, 14ാം സീഡ് ജെലേന ഡോക്കിച്ച് എന്നിവരും മൂന്നാം റൗണ്ടില്‍ കടന്നു.
പുരുഷവിഭാഗത്തില്‍ അഞ്ചാം സീഡ് ആസ്ത്രേലിയയുടെ ലെയ്ട്ടന്‍ ഹെവിറ്റ് മാരത്തോണ്‍ പോരാട്ടത്തിനൊടുവില്‍ മൂന്നാം റൗണ്ടില്‍ കടന്നു. അമേരിക്കയുടെ സീഡ് ചെയ്യപ്പെടാത്ത താരം ടെയ്ലര് ഡെന്റിനെതിരെ അഞ്ചു സെറ്റ് നീണ്ട മത്സരത്തിലാണ് ഹെവിറ്റ് ജയിച്ചുകയറിയത്. സ്കോര്‍: 1-6, 7-5, 6-3, 6-7, 6-3.
19ാം സീഡ് നിക്കോളാസ് കെയ്ഫര്‍, 20ാം സീഡ് ഫാബ്രിസ് സാന്റോരോ, 27ാം സീഡ് ഹിച്ചം അറാസി എന്നിവരും പുരുഷവിഭാഗം മൂന്നാംറൗണ്ടിലെത്തി.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications