മനോജ് പ്രഭാകറിനെ അറസ്റ് ചെയ്തു
ദില്ലി: മുന്‍ ക്രിക്കറ്റ് താരം മനോജ ്പ്രഭാകറിനെ ഉത്തരാഞ്ചല്‍ പൊലീസ് അറസ്റ് ചെയ്തു. അപേക് ഗ്രൂപ്പ് കമ്പനിയിലെ നിക്ഷേപകരെ വഞ്ചിച്ചുവെന്ന കേസിലാണ് പ്രഭാകറിനെ പൊലീസ് അറസ്റ് ചെയ്തത്.
ദില്ലിയിലെ മാല്‍വിയ നഗറിലെ പ്രഭാകറിന്റെ ഓഫീസില്‍ വെച്ചാണ് അദ്ദേഹത്തെ അറസ്റ് ചെയ്തത്. കല്‍ക്കജിയിലെ വീട്ടില്‍ പ്രഭാകറിനെ തിരഞ്ഞുചെന്ന പൊലീസ് അദ്ദേഹത്തെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഓഫീസിലെത്തുകയായിരുന്നു.
മനോജ് പ്രഭാകറിനെ ഉത്തരാഞ്ചലിലേക്ക് കൊണ്ടുപോവാന്‍ പൊലീസിന് അനുമതി നല്‍കുന്ന റിമാന്റ് ദില്ലിയിലെ ഒരു കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. കമ്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാളായ പ്രഭാകര്‍ ഉത്തരാഞ്ചല്‍, ദില്ലി, ലക്നൗ, കാണ്‍പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ നിക്ഷേപകരെ വഞ്ചിച്ചതില്‍ കുറ്റക്കാരനാണെന്നാണ് കേസ്.
അതേ സമയം നിക്ഷേകപരെ അപേക് ഗ്രൂപ്പുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് പ്രഭാകര്‍ നേരത്തെ പറഞ്ഞിരുന്നു. അപേക് ഗ്രൂപ്പ് ഉടമയായ ദിവ്യ നോതിയാല്‍ പ്രഭാകറിന്റെ പേര് ഡയറക്ടര്‍മാരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. നിക്ഷേപകെര ആകര്‍ഷിക്കാന്‍ വേണ്ടി ചെയ്ത തന്ത്രമായിരുന്നു ഇതെന്ന് പ്രഭാകര്‍ ആരോപിക്കുന്നു.
പ്രഭാകര്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നില്ലെന്നും സാമ്പത്തിക ഇടപാടില്‍ യാതൊരു പങ്കും അദ്ദേഹത്തിനില്ലെന്നും ദിവ്യ നോതിയാല്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് പ്രഭാകറിന്റെ വാദം. എന്നാല്‍ കമ്പനി പുറപ്പെടുവിച്ച ബോണ്ടുകളില്‍ പ്രഭാകറിന്റെ ഒപ്പുണ്ടെന്ന് നിരവധി നിക്ഷേപകര്‍ ചൂണ്ടിക്കാണിച്ചിരുന്നു.












Click it and Unblock the Notifications