കപ്രിയാറ്റി, വില്യംസ് സഹോദരിമാര്‍ ക്വാര്‍ട്ടറില്‍
ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ വനിതാവിഭാഗം ക്വാര്‍ട്ടര്‍ നിര വ്യക്തമായി. നിലവിലെ ചാമ്പ്യനായ വീനസ് വില്യംസ് ഒമ്പതാ സീഡ് നതാലിയ തൗസിയത്തിനെ നേരിടുമ്പോള്‍ മൂന്നാം സീഡ് അമേരിക്കയുടെ ലിന്‍ഡ്സെ ഡാവന്‍പോര്‍ട്ട് ഏഴാം സീഡ് ബെല്‍ജിയത്തിന്റെ കിം ക്ലിജ്സ്റേഴ്സിനെ എതിരിടും.
റഷ്യയുടെ നദിയ പെട്രോവയെ 6-2, 6-0ത്തിന് തകര്‍ത്താണ് വീനസ് ക്വാര്‍ട്ടറിലെത്തിയത്. 14ാം സീഡ് യൂഗോസ്ലാവിയയുടെ ജെലേന ജോക്കിച്ചിനെ 7-5, 6-4 എന്ന സ്കോറിന് ഡാവന്‍പോര്‍ട്ട് തോല്പിച്ചു. കിം ക്ലിജ്സ്റേഴ്സ് 17ാം സീഡ് മേഘന് ഷൗനസിയെയും (7-6, 7-6) തൗസിയത്ത് 31ാം സീഡ് തമറിന് തനാസുഗനെയും (6-3, 6-2) തോല്പിച്ചാണ് ക്വാര്‍ട്ടറിലിടം നേടിയത്.
ആസ്ത്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍ കിരീടങ്ങള്‍ നേടിയെത്തിയ നാലാം സീഡ് ജെന്നിഫര്‍ കപ്രിയാറ്റിയും ക്വാര്‍ട്ടറിലെത്തി. 15ാം സീഡ് സാന്‍ഡ്രിന്‍ ടെസ്റുഡിനെ 6-1, 6-2 എന്ന സ്കോറിനാണ് കപ്രിയാറ്റി തറപറ്റിച്ചത്. അഞ്ചാം സീഡ് അമേരിക്കയുടെ സെറീന വില്യംസാണ് ക്വാര്‍ട്ടറില്‍ കപ്രിയാറ്റിയുടെ എതിരാളി. 12ാം സീഡ് മഗ്ദലനേ മലീവയെ 6-2, 6-1നാണ് സെറീന തോല്പിച്ചത്.
മറ്റൊരു ക്വാര്‍ട്ടറില്‍ ഒമ്പതാം സീഡ് ജസ്റിന്‍ ഹെനിനും 19ാം സീഡ് കൊഞ്ചിറ്റ മാര്‍ട്ടിനെസും ഏറ്റുമുട്ടും. 18ാം സീഡ് ജര്‍മ്മനിയുടെ ആങ്കെ ഹ്യൂബറെ 4-6, 6-2, 6-2 എന്ന സ്കോറിനാണ് ഹെനിന് മറികടന്നത്. റഷ്യയുടെ ലിന ക്രസ്നറോസ്കയെ 6-3, 6-4 എന്ന സ്കോറിന് മാര്‍ട്ടിനെസ് കീഴടക്കി.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications