സാംപ്രാസ് പുറത്ത്; അഗാസി, റാഫ്റ്റര്‍ ക്വാര്‍ട്ടറില്‍
ലണ്ടന്‍: നിലവിലെ ചാമ്പ്യനും ഒന്നാം സീഡുമായ അമേരിക്കയുടെ പീറ്റ് സാംപ്രാസ് വിംബിള്‍ഡണ്‍ ടെന്നീസിന്റെ പുരുഷവിഭാഗം സിംഗിള്‍സില്‍ നിന്നു പുറത്തായി. ജൂലായ് മൂന്ന് തിങ്കളാഴ്ച നടന്ന മത്സരത്തില്‍ 15ാം സീഡ് സ്വിറ്റ്സര്‍ലണ്ടിന്റെ റോജര്‍ ഫെഡററാണ് മാരത്തോണ്‍ പോരാട്ടത്തില്‍ സാംപ്രാസിനെ അട്ടിമറിച്ചത്. സ്കോര്‍: 7-6, 5-7, 6-4, 6-7, 7-5.
എട്ടാം തവണയും വിംബിള്‍ഡണ്‍ നേടി ചരിത്രം കുറിക്കാന്‍ വന്ന സാംപ്രാസിന് കനത്ത തിരിച്ചടിയായി ഈ തോല്വി. കഴിഞ്ഞ തവണ വിംബിള്‍ഡണ്‍ നേടിയ ശേഷം ഒരൊറ്റ കിരീടം പോലും സാംപ്രാസിന് നേടാന്‍ കഴിഞ്ഞിട്ടില്ല.
അതേസമയം രണ്ടാം സീഡ് ആന്ദ്രെ അഗാസിയും കഴിഞ്ഞ തവണത്തെ റണ്ണറപ്പും മൂന്നാം സീഡൂമായ പാട്രിക് റാഫ്റ്ററും ക്വാര്‍ട്ടറില്‍ കടന്നു. 19ാം സീഡ് ജര്‍മ്മനിയുടെ നിക്കോളാസ് കൈഫറെ 6-3, 7-5, 7-5 എന്ന സ്കോറിന് തകര്‍ത്താണ് അഗാസി മുന്നേറിയത്. റഷ്യയുടെ സീഡ് ചെയ്യപ്പെടാത്ത താരം മൈക്കല്‍ യൂനിക്കെതിരെയായിരുന്നു റാഫ്റ്ററിന്റെ ജയം. സ്കോര്‍: 2-6, 6-3, 6-2, 7-5.
10ാം സീഡ് തോമസ് എന്‍ക്വിസ്റാണ് ക്വാര്‍ട്ടറില്‍ റാഫ്റ്ററുടെ എതിരാളി. അര്‍ജന്റീനയുടെ ഗ്വിലര്‍നോ കനാസിനെ 6-3, 6-3, 6-1 എന്ന സ്കോറിന് തോല്പിച്ചാണ് എന്‍ക്വിസ്റ് ക്വാര്‍ട്ടറിലെത്തിയത്.
നാലാം സീഡ് റഷ്യയുടെ മരാത് സഫിനും ക്രൊയേഷ്യയുടെ ഗൊരാന്‍ ഇവാനിസെവിച്ചും മറ്റൊരു ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടും. 13ാം സീഡ് അര്‍നോഡ് ക്ലമന്റിനെ 6-9, 6-3, 6-2 എന്ന സ്കോറിന് സഫിന്‍ മറികടന്നപ്പോള്‍ ബ്രിട്ടന്റെ ഗ്രെഗ് റുസെദ്സ്കിസെ തോല്പിക്കാന്‍ ഇവാനിസെവിച്ച് അല്പം ബുദ്ധിമുട്ടേണ്ടിവന്നു. സ്കോര്‍: 7-6, 6-4, 6-4.












Click it and Unblock the Notifications