വീനസ്, കപ്രിയാറ്റി സെമിയില്‍; സെറീന തോറ്റു
ലണ്ടന്‍: നിലവിലെ ചാമ്പ്യന്‍ വീനസ് വില്യംസ്, നാലാം സീഡ് ജെന്നിഫര്‍ കപ്രിയാറ്റി, എട്ടാം സീഡ് ജസ്റിന്‍ ഹെനിന് എന്നിവര്‍ വിംബിള്‍ഡണ്‍ ടെന്നീസിന്റെ വനിതാ വിഭാഗം സെമിഫൈനലില്‍ കടന്നു.
ഒമ്പതാം സീഡ് നതാലിയ തൗസിയത്തിനെ 7-5, 6-1 എന്ന സ്കോറിന് തകര്‍ത്താണ് ചാമ്പ്യന്‍ വീനസ് സെമിയിലേക്ക് കുതിച്ചത്. എന്നാല്‍ വീനസിന്റെ സഹോദരി സെറീനയ്ക്ക് ക്വാര്‍ട്ടറില്‍ അടി തെറ്റി. ആസ്ത്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍ എന്നീ കിരീടങ്ങള്‍ നേടി വിംബിള്‍ഡണിനെത്തിയ അമേരിക്കയുടെ തന്നെ ജെന്നിഫര്‍ കപ്രിയാറ്റിയാണ് സെറീനയുടെ വിംബിള്‍ഡണ്‍ മോഹങ്ങള്‍ അവസാനിപ്പിച്ചത്. മൂന്നു സെറ്റ് നീണ്ട കടുത്ത പോരാട്ടത്തില്‍ 6-7, 7-5, 6-3 എന്ന സ്കോറിനാണ് കപ്രിയാറ്റി സെറീനയെ മറികടന്നത്.
ഒമ്പതാം സീഡ് ബെല്‍ജിയത്തിന്റെ ജസ്റിന്‍ ഹെനിനെയാണ് കപ്രിയാറ്റി സെമിയില്‍ നേരിടുക. 1994ല്‍ വിംബിള്‍ഡണ്‍ നേടിയ 19ാം സീഡ് കൊഞ്ചിറ്റ മാര്‍ട്ടിനെസിനെ നിഷ്പ്രഭയാക്കിയാണ് ഹെനില്‍ സെമിയിലേക്ക് ചീട്ട് വാങ്ങിയത്. സ്കോര്‍: 6-1, 6-0.
പുരുഷവിഭാഗത്തില്‍ അഞ്ചാം സീഡ് ആസ്ത്രേലിയയുടെ ലെയ്ട്ടണ്‍ ഹെവിറ്റിന് പ്രീ ക്വാര്‍ട്ടറില്‍ അടിതെറ്റി. 24ാം സീഡ് നിക്കോളാസ് എസ്ക്യൂഡാണ് ഹെവിറ്റിനെ തോല്പിച്ച് ക്വാര്‍ട്ടറില്‍ കടന്നത്. സ്കോര്‍: 4-6, 6-4, 6-3, 4-6, 6-4. ഒന്നാം സീഡും നിലവിലെ ചാമ്പ്യനുമായ പീറ്റ് സാംപ്രാസും പ്രീക്വാര്‍ട്ടറില്‍ പുറത്തായിരുന്നു.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications