വിംബിള്‍ഡണ്‍: ഡാവന്‍പോര്‍ട്ട് സെമിയില്‍
ലണ്ടന്‍: 1999ലെ ചാമ്പ്യനും മൂന്നാം സീഡുമായ അമേരിക്കയുടെ ലിന്ഡ്സ് ഡാവന്‍പോര്‍ട്ട് വിംബിള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ വനിതാവിഭാഗം സെമി ഫൈനില്‍ കടന്നു.
ജൂലായ് മൂന്ന് ചൊവാഴ്ച നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏഴാം സീഡ് ബെല്‍ജിയത്തിന്റെ കിം ക്ലൈസ്റേഴ്സിനെ 6-1, 6-3 എന്ന സ്കോറിനാണ് ഡാവന്‍പോര്‍ട്ട് തോല്പിച്ചത്.
ഇതോടെ വനിതാവിഭാഗം സെമിഫൈനല്‍ നിര പൂര്‍ണമായി. നിലവിലെ ചാമ്പ്യനും രണ്ടാം സീഡുമായ അമേരിക്കയുടെ വീനസ് വില്യംസുമായാണ് ഡാവന്‍പോര്‍ട്ട് സെമിയില്‍ മത്സരിക്കുക. നാലാം സീഡ് അമേരിക്കയുടെ ജെന്നിഫര്‍ കപ്രിയാറ്റിയും എട്ടാം സീഡ് ബെല്‍ജിയത്തിന്റെ ജസ്റിന്‍ ഹെനിനും മറ്റൊരു സെമിഫൈനലില്‍ ഏറ്റുമുട്ടും.
ജൂലായ് നാല് ബുധനാഴ്ച പുരുഷവിഭാഗം ക്വാര്‍ട്ടര്‍ഫൈനല്‍ മത്സരങ്ങള്‍ നടക്കും. സെന്റര്‍കോര്‍ട്ടില്‍ നാലാം സീഡ് മരാത് സഫിനും ക്രൊയേഷ്യയുടെ ഗൊരാന്‍ ഇവാനിസെവിച്ചും ആദ്യമത്സരത്തില്‍ ഏറ്റുമുട്ടും. പീറ്റ് സാംപ്രാസിനെ അട്ടിമറിച്ച 15ാം സീഡ് റോജര്‍ ഫെഡററും ആറാം സീഡ് ബ്രിട്ടന്റെ ടിം ഹെന്മാനുമാണ് സെന്റര്‍കോര്‍ട്ടിലെ രണ്ടാം മത്സരത്തില്‍ ഏറ്റുമുട്ടുക.
ഒന്നാം കോര്‍ട്ടില്‍ മൂന്നാം സീഡും കഴിഞ്ഞ തവണത്തെ റണ്ണറപ്പുമായ ആസ്ത്രേലിയയുടെ പാട്രിക് റാഫ്റ്റര്‍ 10ാം സീഡ് സ്വീഡന്റെ തോമസ് എന്ക്വിസ്റുമായി ഏറ്റുമുട്ടും. രണ്ടാമത്തെ മത്സരത്തില്‍ രണ്ടാം സീഡും 1992ലെ ചാമ്പ്യനുമായ ആന്ദ്രെ അഗാസിയും 24ാം സീഡ് നിക്കോളാസ് എസ്ക്യൂഡും ഏറ്റുമുട്ടും.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications