കപ്രിയാറ്റി തോറ്റു; വീനസ്-ഹെനിന് ഫൈനല്‍
ലണ്ടന്‍: നിലവിലെ ചാമ്പ്യനും രണ്ടാം സീഡുമായ അമേരിക്കയുടെ വീനസ് വില്യംസും എട്ടാം സീഡ് ബെല്‍ജിയത്തിന്റെ ജസ്റിന്‍ ഹെനിനും 2001ലെ വിംബിള്‍ഡണ്‍ വനിതാവിഭാഗം കിരീടത്തിനായി ഏറ്റുമുട്ടും. ജൂലായ് ഏഴ് ശനിയാഴ്ചയാണ് ഫൈനല്‍.
ജൂലായ് അഞ്ച് വ്യാഴാഴ്ച സെന്റര്‍ കോര്‍ട്ടില്‍ നടന്ന മത്സരത്തില്‍ വീനസ് വില്യംസ് നാട്ടുകാരിയും 99ലെ ചാമ്പ്യനുമായ ലിന്‍ഡ്സെ ഡാവന്‍ പോര്‍ട്ടിനെയാണ് തോല്പിച്ചത്. മൂന്നു സെറ്റ് നീണ്ട പോരാട്ടത്തില്‍ 6-2, 6-7, 6-1 എന്ന സ്കോറിനാണ് ചാമ്പ്യന്‍ വിജയം കണ്ടത്. ആദ്യസെറ്റ് എളുപ്പത്തില്‍ നേടിയ വീനസിനെ രണ്ടാം സെറ്റ് ടൈബ്രേക്കറില്‍ പിടിച്ചെടുത്തുകൊണ്ട് ഡാവന്‍പോര്‍ട്ട് ഞെട്ടിച്ചു. എന്നാല്‍ മൂന്നാം സെറ്റില്‍ ഡാവന്പോര്ട്ടിനൊരു അവസരവും കൊടുക്കാതെ വീനസ് മാച്ച് സ്വന്തമാക്കി.
ബെല്‍ജിയത്തിന്റെ ജസ്റിന്‍ ഹെനിനായിരുന്നു വ്യാഴാഴ്ച വിംബിള്‍ഡണിലെ താരം. ആസ്ത്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍ എന്നീ കിരീടങ്ങള്‍ നേടി വിംബിള്‍ഡണിനെത്തിയ അമേരിക്കക്കാരി ജെന്നിഫര്‍ കപ്രിയാറ്റിയുടെ മോഹങ്ങളാണ് ഹെനില്‍ തല്ലിക്കൊഴിച്ചത്. സ്കോര്‍: 2-6, 6-4, 6-2.
ബെല്‍ജിയത്തില്‍ നിന്നുള്ള ഈ പത്തൊമ്പതുകാരിക്കെതിരെ ആദ്യസെറ്റില്‍ മാത്രമേ കപ്രിയാറ്റിക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിച്ചുളളൂ. ആദ്യസെറ്റ് 6-2ന് നേടിക്കൊണ്ട് എളുപ്പത്തിലുള്ള ഒരു ജയം പ്രതീക്ഷിച്ച കപ്രിയാറ്റിയെ തീര്‍ത്തും നിഷ്പ്രഭമാക്കുന്ന പ്രകടനമായിരുന്നു ഹെനിന് അടുത്ത രണ്ടു സെറ്റുകളില്‍ കാഴ്ചവച്ചത്. രണ്ടു സെറ്റും ടൈബ്രേക്കറിലേക്ക് നീങ്ങാതെത്തന്നെ ഹെനിന് സ്വന്തമാക്കി.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications