അഗാസിയെ തോല്പിച്ച് റാഫ്റ്റര്‍ ഫൈനലില്‍
ലണ്ടന്‍: രണ്ടാം സീഡ് അമേരിക്കയുടെ ആന്ദ്രെ അഗാസിയെ തോല്പിച്ച് കഴിഞ്ഞ തവണത്തെ റണ്ണറപ്പ് മൂന്നാം സീഡ് ആസ്ത്രേലിയയുടെ പാട്രിക് റാഫ്റ്റര്‍ വിംബിള്‍ഡണ്‍ പുരുഷവിഭാഗം സിംഗിള്‍സിന്റെ ഫൈനലില്‍ കടന്നു.
ജൂലായ് ആറ് വെള്ളിയാഴ്ച സെന്റര്‍ കോര്‍ട്ടില്‍ നടന്ന മുന്നു മണിക്കൂറോളം നീണ്ട ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് 1992ലെ ചാമ്പ്യനെ റാഫ്റ്റര്‍ അടിയറവ് പറയിച്ചത്. സ്കോര്‍: 2-6, 6-3, 3-6, 6-2, 8-6.
ആദ്യസെറ്റ് 2-6ന് നേടിയ അഗാസിക്കെതിരെ രണ്ടാം സെറ്റ് 6-3ന് നേടിക്കൊണ്ട് റാഫ്റ്റര്‍ അതേ നാണയത്തില്‍ തിരിച്ചടിച്ചു. മൂന്നാം സെറ്റ് 6-3ന് നേടിയ അഗാസി തിരിച്ചുവന്നു. എന്നാല്‍ നാലാം സെറ്റ് 6-2ന് നേടിയ റാഫ്റ്റര്‍ മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി.
അഞ്ചാം സെറ്റില്‍ ഇരുവരും വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. ഓരോ തവണ സെര്‍വുകള്‍ ഭേദിച്ച് ഇരുവരും തുല്യനിലയില്‍ മുന്നേറി. സ്കോര്‍ 6-6ല്‍ നില്‍ക്കെ റാഫ്റ്റര്‍ സെര്‍വ് നിലനിര്‍ത്തിക്കൊണ്ട് 7-6ലെത്തി. 14ാമത്തെ ഗെയിമില്‍ സെര്‍വ് ചെയ്ത അഗാസിക്ക് പക്ഷെ പിഴച്ചു. അഗാസിയുടെ പിഴവുകള്‍ മുതലെടുത്ത റാഫ്റ്റര്‍ സെര്‍വ് ഭേദിച്ചുകൊണ്ട് സെറ്റും മാച്ചും സ്വന്തമാക്കി.
ജൂലായ് എട്ട് ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ടിം ഹെന്മാന്-ഗൊരാന്‍ ഇവാനിസെവിച്ച് മത്സരത്തിലെ വിജയിയെയാണ് റാഫ്റ്റര്‍ നേരിടുക.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications