വിംബിള്‍ഡണ്‍ ഫൈനലുകള്‍ ഓരോ ദിവസം നീട്ടി
ലണ്ടന്‍: വിംബിള്‍ഡണിലെ പുരുഷ-വനിതാ വിഭാഗം ഫൈനലുകള്‍ ഓരോ ദിവസം നീട്ടിയതായി ഓള് ഇംഗ്ലണ്ട് ലോണ്‍ ടെന്നീസ് ക്ലബ് പ്രഖ്യാപിച്ചു. ടൂര്‍ണമെന്റിന്റെ 12ാം ദിവസമായ ജൂലായ് ഏഴ് ശനിയാഴ്ച മുഴുവന്‍ മഴ പെയ്തതിനാലാണിത്. പുതുക്കിയ മത്സരക്രമപ്രകാരം ജൂലായ് എട്ട് ഞായറാഴ്ച വനിതാവിഭാഗം ഫൈനലും ഒമ്പത് തിങ്കളാഴ്ച പുരുഷവിഭാഗം ഫൈനലും നടക്കും.
വനിതാവിഭാഗം ഫൈനലും മാറ്റിവച്ച പുരുഷവിഭാഗം ഫൈനലും ശനിയാഴ്ച നടക്കേണ്ടതായിരുന്നു. കളിക്കാരോട് ആലോചിച്ചാണ് ക്ലബ് അധികൃതര്‍ ഫൈനല്‍ നീട്ടിവെക്കാനുള്ള തീരുമാനത്തിലെത്തിയത്.
പുരുഷന്മാരുടെ രണ്ടാം സെമിഫൈനലില്‍ ഗൊരാന്‍ ഇവാനിസെവിച്ചും ടിം ഹെന്മാനും തമ്മിലുള്ള മത്സരം ജൂലായ് ആറ് വെള്ളിയാഴ്ച നടക്കേണ്ടതായിരുന്നു. കളിയുടെ ഇടയ്ക്കു പെയ്ത മഴയെത്തുടര്‍ന്ന് മത്സരം ശനിയാഴ്ചയിലേക്ക് മാറ്റി. പുതുക്കിയ മത്സരക്രമപ്രകാരം ജൂലായ് എട്ട് ഞായറാഴ്ച ഇന്ത്യന്‍ സമയം വൈകുന്നേരം 5.30ന് ഈ സെമിഫൈനല്‍ തുടരും.
സെമിഫൈനലിനു ശേഷം എന്നാല്‍ വൈകുന്നേരം 6.30നു മുമ്പല്ലാതെ വനിതാവിഭാഗം ഫൈനല്‍ നടക്കും. നിലവിലെ ചാമ്പ്യനും രണ്ടാം സീഡുമായ വീനസ് വില്യംസും ബെല്‍ജിയന്‍ താരം എട്ടാം സീഡ് ജസ്റിന്‍ ഹെനിനും തമ്മിലാണ് ഫൈനല്‍. ഈ മത്സരവും ശനിയാഴ്ച നടക്കേണ്ടതായിരുന്നു.
പുരുഷവിഭാഗം സെമിഫൈനല്‍ ഇന്നു മാത്രമേ പൂര്‍ത്തിയാവുകയുള്ളൂ എന്നതും വനിതാവിഭാഗം ഫൈനല്‍ ഇന്ന് നടക്കേണ്ടതുണ്ട് എന്നതും കാരണമാണ് പുരുഷവിഭാഗം ഫൈനല്‍ തിങ്കളാഴ്ചയിലേക്ക് മാറ്റിയത്.
ഞായറാഴ്ചയും മാനം മേഘാവൃതമായിരിക്കുകയാണ്. ചെറിയതോതില്‍ മഴപെയ്യാന്‍ 50 ശതമാനം സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ കണക്ക്. പക്ഷെ ഉച്ചയ്ക്കു ശേഷം മാനം തെളിയാന്‍ സാധ്യതയുണ്ട് എന്നത് പ്രതീക്ഷ പകരുന്നു.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications