കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹെന്‍മാനെ വീഴ്ത്തി ഇവാനിസെവിച്ച് ഫൈനലില്‍

  • By Staff
Google Oneindia Malayalam News

ലണ്ടന്‍: ബ്രിട്ടീഷ് താരം ആറാം സീഡ് ടിം ഹെന്‍മാനെ മൂന്നു ദിവസവും അഞ്ചു സെറ്റും നീണ്ടു നിന്ന അപൂര്‍വപോരാട്ടത്തില്‍ കീഴ്പ്പെടുത്തി ക്രൊയേഷ്യയുടെ ഗൊരാന്‍ ഇവാനിസെവിച്ച് ഫൈനലില്‍ കടന്നു. ജൂലായ് ഒമ്പത് തിങ്കളാഴ്ച നടക്കുന്ന ഫൈനലില്‍ ഗൊരാന്‍ മൂന്നാം സീഡ് ആസ്ത്രേലിയയുടെ പാട്രിക് റാഫ്റ്ററെ നേരിടും.

മഴമൂലം തടസ്സപ്പെട്ട് മൂന്നു ദിവസം കൊണ്ട് മാത്രം പൂര്‍ത്തിയായ സെമിഫൈനലില്‍ 7-5, 6-7, 0-6, 7-6, 6-3 എന്ന സ്കോറിനാണ് ഗൊരാന്‍ ജയിച്ചത്. വിംബിള്‍ഡണ്‍ ചരിത്രത്തില്‍ ആദ്യ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി നേടിയ ഗൊരാന്റെ ഫൈനല്‍ പ്രവേശം വിസ്മയത്തോടെയാണ് ടെന്നീസ് പ്രേമികള്‍ നോക്കിക്കാണുന്നത്.

ജൂലായ് ആറ് വെള്ളിയാഴ്ച വൈകുന്നേരം തുടങ്ങിയ മത്സരം മഴമൂലം നിര്‍ത്തിവെക്കുമ്പോള്‍ ഗൊരാന്‍ 7-5, 6-7, 0-6, 1-2 എന്ന സ്കോറിന് പിന്നിലായിരുന്നു. എന്നാല്‍ ഏഴാം തീയതി ശനിയാഴ്ച മഴ കുറച്ചു നേരം വിട്ടുനിന്നപ്പോള്‍ മത്സരം പുനരാരംഭിച്ചു. നാലാം സെറ്റ് ടൈബ്രേക്കറില്‍ ഗൊരാന്‍ 7-6ന് നേടി. നിര്‍ണായകമായ അഞ്ചാം സെറ്റില്‍ ഇരുവരും സര്‍വീസ് നിലനിര്‍ത്തി ഗൊരാന്‍ 3-2ന് ലീഡ് ചെയ്യുമ്പോഴാണ് വീണ്ടും രസംകൊല്ലിയായി മഴയെത്തിയത്. തുടര്‍ന്ന് മത്സരം ഞായറാഴ്ചയിലേക്ക് മാറ്റിവച്ചു.

ഞായറാഴ്ച മത്സരം പുനരാരംഭിച്ചപ്പോള്‍ ഹെന്‍മാന് ഒരവസരം പോലും നല്‍കാന്‍ ഗൊരാന്‍ തയ്യാറായില്ല. രണ്ടു തവണ ഹെന്‍മാന്റെ സര്‍വ് ഭേദിച്ചുകൊണ്ട് ഗൊരാന്‍ ഒരിക്കല്‍ക്കൂടി ഫൈനലിലെത്തി. ഇതിനു മുമ്പ് 1992, 94ലും 98ലും ഫൈനലിലെത്തിയിട്ടുണ്ടെങ്കിലും റണ്ണറപ്പാകാനായിരുന്നു ഗൊരാന്റെ വിധി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X