Get Updates
Get notified of breaking news, exclusive insights, and must-see stories!

സിംബാബ്വെ കൊച്ചിയില്‍ കളിക്കും

ജയ്പൂര്‍: അടുത്ത വര്‍ഷം ഫിബ്രവരിയില്‍ ഇന്ത്യയില്‍ പര്യടനത്തിനെത്തുന്ന സിംബാബ്വെ ക്രിക്കറ്റ് ടീം കൊച്ചിയില്‍ ഒരു ഏകദിനം കളിക്കും. ഇന്ത്യയും സിംബാബ്വെയും തമ്മില്‍ മാര്‍ച്ച് 13ന് നടക്കുന്ന ഏകദിനമാണ് കൊച്ചിയില്‍ നടക്കുക.

രണ്ട് ടെസ്റ് മത്സരങ്ങളും അഞ്ച് ഏകദിനമത്സരങ്ങളും അടങ്ങിയതാണ് സിംബാബ്വെ പരമ്പര. ആദ്യടെസ്റ് ഫിബ്രവരി 20 മുതല്‍ 24 വരെ അഹമ്മദാബാദിലും രണ്ടാമത്തേത് ഫിബ്രവരി 28 മുതല്‍ മാര്‍ച്ച് നാല് വരെ ദില്ലിയിലും നടക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ്വന്ത് ലെലെ അറിയിച്ചു.

ഏകദിനപരമ്പര തുടങ്ങുന്നത് മാര്‍ച്ച് ഏഴിന് മൊഹാലിയിലാണ്. രണ്ടാമത്തേത് 10ന് ഗുവാഹത്തിയിലും മൂന്നാമത്തേത് 13ന് കൊച്ചിയിലും നാലാമത്തേത് 16ന് ഫരീദാബാദിലും അഞ്ചാം ഏകദിനം 19ന് ജംഷഡ്പൂരിലും നടക്കും. ഫിബ്രവരി 15 മുതല്‍ 17 വരെ വിജയവാഡയില്‍ പ്രസിഡണ്ട്സ് ഇലവനുമായി നടക്കുന്ന ത്രിദിന മത്സരത്തോടു കൂടിയാണ് സിംബാബ്വെയും ഇന്ത്യന്‍ പര്യടനം തുടങ്ങുക.

സിംബാബ്വെ ഇന്ത്യയില്‍ എത്തുന്നതിനു മുമ്പ് ഇംഗ്ലണ്ട് ഇന്ത്യയിലെത്തും. നവംബര്‍ 18 മുതല്‍ ഫിബ്രവരി മൂന്നു വരെയാണ് ഇംഗ്ലണ്ട് പര്യടനം. മൂന്ന് ടെസ്റുകളും അഞ്ച് ഏകദിനങ്ങളും മൂന്ന് ത്രിദിന മത്സരങ്ങളും അടങ്ങിയതാണ് ഈ പര്യടനം. നവംബര്‍ 18ന് 20 വരെ പൂനയില്‍ വച്ച് ബോര്‍ഡ് പ്രസിഡണ്ട് ഇലവനെതിരെ നടക്കുന്ന ത്രിദിനമത്സരത്തോടെയാണ് ഇംഗ്ലണ്ട് പര്യടനത്തിന് തുടക്കമിടുക. രണ്ടാമത്തെ ത്രിദിനം നവംബര്‍ 22 മുതല്‍ 25 വരെ ഇന്‍ഡോറില്‍ ഇന്ത്യ എയ്ക്കെതിരെയും മൂന്നാമത്തേത് നവംബര്‍ 28 മുതല്‍ 30 വരെ നാഗ്പൂരില്‍ രഞ്ജി ചാമ്പ്യന്മാര്‍ക്കെതിരെയുമാണ്.

ഒന്നാം ടെസ്റ് ഡിസംബര്‍ മൂന്ന് മുതല്‍ ഏഴു വരെ മൊഹാലിയില്‍ നടക്കും. രണ്ടാമത്തേത് ഡിസംബര്‍ 11 മുതല്‍ 15 വരെ കാണ്‍പൂരിലും മൂന്നാമത്തേത് ഡിസംബര്‍ 19 മുതല്‍ 23 വരെ ബാംഗ്ലൂരിലുമായിരിക്കും നടക്കുക.

ഏകദിനപരമ്പരയില്‍ ആദ്യമത്സരം ജനവരി 23ന് ചെന്നൈയിലാണ്. രണ്ടാമത്തേത് 25ന് കൊല്‍ക്കത്തയിലും മൂന്നാം ഏകദിനം 28ന് മുംബൈയിലും നടക്കും. നാലാം ഏകദിനം ദില്ലിയില്‍ ജനവരി 31നും അവസാന ഏകദിനം ഫിബ്രവരി മൂന്നിന് ഹൈദരാബാദിലുമായിരിക്കും നടക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+