ഇവാനിസെവിച്ചിന് വിംബിള്‍ഡണ്‍ കിരീടം
ലണ്ടന്‍: മൂന്നാം സീഡ് ആസ്ത്രേലിയയുടെ പാട്രിക് റാഫ്റ്ററെ മൂന്നു മണിക്കൂര്‍ നീണ്ട പോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്നു സെറ്റുകള്‍ക്ക് തകര്‍ത്ത് ക്രൊയേഷ്യയുടെ ഗൊരാന്‍ ഇവാനിസെവിച്ച് ഈ വര്‍ഷത്തെ വിംബിള്‍ഡണ്‍ കിരീടം ചൂടി. സ്കോര്‍: 6-3, 3-6, 6-3, 2-6, 9-7.
വിംബിള്‍ണില്‍ സീഡ് ചെയ്യപ്പെടാത്ത കളിക്കാരനായ ഗൊരാന്‍ ഇവാനിസെവിച്ചിന്റെ 13 വര്‍ഷം നീണ്ട ടെന്നീസ് ജീവിതത്തിലെ ആദ്യ ഗ്രാന്റ് സ്ലാം കിരീടമാണിത്. മൂന്നു തവണ വിംബിള്‍ഡണ്‍ ഫൈനലിലെത്തിയിട്ടും റണ്ണറപ്പാകാനായിരുന്നു ഗൊരാന്റെ വിധി. എന്നാല്‍ ജൂലായ് ഒമ്പത് തിങ്കളാഴ്ച ചരിത്രം കുറിക്കാന്‍ തന്നെയായിരുന്നു ഈ ക്രൊയേഷ്യക്കാരന്‍ തീരുമാനിച്ചുറച്ചത്.
ആദ്യ നാലു സെറ്റുകളും ഇരുവരും മാറിമാറി ജയിച്ചുകൊണ്ട് പങ്കുവച്ചു. ആദ്യസെറ്റില്‍ ഇവാനിസെവിച്ചിനായിരുന്നു ആധിപത്യമെങ്കില്‍ രണ്ടാം സെറ്റില്‍ റാഫ്റ്റര്‍ തിരിച്ചടിച്ചു. മൂന്നാം സെറ്റില്‍ വീണ്ടും തിരിച്ചുവന്ന ഗൊരാന്‍ നാലാം സെറ്റില്‍ വീണ്ടും പിഴച്ചു.
നിര്‍ണായകമായ അഞ്ചാം സെറ്റില്‍ ഇരുവരും ജീവന്മരണ പോരാട്ടം തന്നെയാണ് നടത്തിയത്. ഗെയിം ഏഴു വീതമാകുന്നുവതുരെ ഇരുവരം താന്താങ്ങളുടെ സര്‍വീസ് നിലനിര്‍ത്തിപ്പോന്നു. എന്നാല്‍ 15ാം ഗെയിമില്‍ സര്‍വ് ചെയ്ത റാഫ്റ്ററിന്റെ ഗൊരാന്റെ തീപാറുന്ന റിട്ടേണുകളെയും വിന്നേഴ്സുകളെയും നേരിടാന്‍ സാധിച്ചില്ല. റാഫ്റ്ററിന്റെ സര്‍വ് തകര്‍ത്തുകൊണ്ട് ഗൊരാന്‍ 8-7ലേക്ക് മുന്നേറി. ചാമ്പ്യന്‍ഷിപ്പിനായി സര്‍വ് ചെയ്ത ഗൊരാന്‍ ആദ്യം അല്പം സമ്മര്ദ്ദത്തിനടിപ്പെട്ടപോലെ തോന്നി. മൂന്നു തവണ ഡ്യൂസിലേക്ക് നീണ്ട സെറ്റ് അവസാനം മിന്നുന്ന വോളികളിലൂടെ ഗൊരാന്‍ സ്വന്തമാക്കി. കൂടെ ചാമ്പ്യന്‍ഷിപ്പും.
1988ല്‍ പ്രൊഫഷണല്‍ ടെന്നീസ് കളിക്കാരനായി മാറിയ ഗൊരാന്‍ ഇവാനിസെവിച്ച് ഇതിനകം 21 സിംഗിള്‍സ് കിരീടങ്ങള്‍ നേടിയിട്ടുണ്ട്. പക്ഷെ തന്റെ ചില്ലലമാരയില്‍ സൂക്ഷിക്കാല്‍ ഈ 13 വര്‍ഷ കാലയളവില്‍ ഒറ്റ ഗ്രാന്റ്സ്ലാം കിരീടം പോലും അദ്ദേഹത്തിനുണ്ടായിരുന്നില്ല. വിംബിള്‍ഡണില്‍ എന്നും തീപാറുന്ന പോരാട്ടം കാഴ്ചവച്ചിട്ടുള്ള ഗൊരാന്‍ 1992ലും 94ലും 98ലും ഫൈനലിലെത്തിയെങ്കിലും റണ്ണറപ്പ് സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
അതേസമയം വിംബിള്‍ഡണ്‍ കിരീടം നേടാനുള്ള റാഫ്റ്ററിന്റെ മോഹത്തിന് ഇനിയും നീളമേറും. കഴിഞ്ഞ തവണ പീറ്റ് സാംപ്രാസിനോട് തോറ്റ റാഫ്റ്ററിന് ഇത്തവണ ഇവാനിസെവിച്ചിനെതിരെയും വിജയിക്കാന്‍ കഴിഞ്ഞില്ല.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications