കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിന് പരിക്കേറ്റത് ഫീല്‍ഡിംഗിനിടയില്‍

  • By Staff
Google Oneindia Malayalam News

മുംബൈ: മാസ്റര്‍ ബാറ്റ്സ്മാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന് പരിക്കേറ്റത് ഫീല്‍ഡിംഗിനിടയിലാണെന്ന് വ്യക്തമായി. സിംബാബ്വെയില്‍ നടന്ന ത്രിരാഷ്ട്ര ഏകദിന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ വെസ്റിന്‍ഡീസിനെതിരെ കളിക്കുമ്പോള്‍ ഒരു പന്ത് പിടിക്കാനാഞ്ഞ സച്ചിന്റെ ഇടതുകാലില്‍ വലതുകാല്‍ വന്ന് ശക്തിയായി ഇടിക്കുകയായിരുന്നുവത്രെ.

കാലിന്റെ എക്സ്റേ എടുത്തെങ്കിലും പൊട്ടുകള്‍ ഒന്നും കണ്ടിട്ടില്ല. പക്ഷെ അതിയായ വേദന ഉള്ളതിനാല്‍ സച്ചിന് രണ്ടോ മൂന്നോ ആഴ്ച വിശ്രമിക്കേണ്ടി വരുകയായിരുന്നു. തുടര്‍ന്നാണ് സച്ചിനെ ശ്രീലങ്കയിലേക്കുള്ള ഏകദിന ക്രിക്കറ്റ് ടീമില്‍ നിന്ന് ഒഴിവാക്കിയത്.

ജൂലായ് ഒമ്പത് തിങ്കളാഴ്ച സച്ചിനെ പരിക്കുമൂലം ടീമിലുള്‍പ്പെടുത്തിയിട്ടില്ലെന്ന് പ്രഖ്യാപിക്കുമ്പോള്‍ ബിസിസിഐ സെക്രട്ടറി ജയ്വന്ത് ലെലെയോ മറ്റേതെങ്കിലും സെലക്ടര്‍മാരോ സച്ചിന് എന്ത് പരിക്കാണേറ്റതെന്ന് വ്യക്തമാക്കിയിരുന്നില്ല. ആഗസ്ത് രണ്ടിന് സച്ചിന്‍ ഇന്ത്യന്‍ ടീമിനോടൊപ്പം ചേരുമെന്ന് മാത്രമാണ് അവര്‍ പറഞ്ഞിരുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X