കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2008ലെ ഒളിമ്പിക്സ് ബീജിംഗില്‍

  • By Staff
Google Oneindia Malayalam News

മോസ്കോ: 2008ലെ ഒളിമ്പിക്സിന് ചൈനയുടെ തലസ്ഥാനം ബീജിംഗ് ആതിഥ്യമരുളും. ജൂലായ് 13 വെള്ളിയാഴ്ച വൈകീട്ട് നടന്ന അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ യോഗത്തില്‍ നടന്ന വോട്ടെടുപ്പിലാണ് ബീജിംഗിന് ഒളിമ്പിക്സ് അനുവദിക്കപ്പെട്ടത്.

ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായ ചൈനയിലേക്ക് ആദ്യമായാണ് ഒളിമ്പിക്സ് എത്തുന്നത്. ടൊറന്റോ, പാരീസ്, ഇസ്താന്‍ബുള്‍, ഒസാക എന്നീ സ്ഥലങ്ങളെ പിന്നിലാക്കിയാണ് ബീജിംഗ് ഒളിമ്പിക്സ് നടത്താനുള്ള അനുമതി നേടിയത്.

രണ്ടാം റൗണ്ട് വോട്ടെടുപ്പില്‍ ബീജിംഗ് 56 വോട്ടുകള്‍ നേടിയപ്പോള്‍ ടൊറന്റോയ്ക്ക് 22ഉം പാരീസിന് 18ഉം ഇസ്താന്‍ബുളിന് ഒമ്പതും വോട്ടുകള്‍ കിട്ടി. ആദ്യറൗണ്ട് വോട്ടെടുപ്പില്‍ ആറ് വോട്ട് നേടിയ ഒസാകയെ രണ്ടാം റൗണ്ടില്‍ ഒഴിവാക്കിയിരുന്നു.

മനുഷ്യാവകാശ ലംഘനങ്ങലുടെ പേരില്‍ ചൈന ഏറെ വിമര്‍ശനം കേട്ടിരുന്നെങ്കിലും ഒളിമ്പിക്സ് നടത്തിപ്പിനുള്ള തയ്യാറെടുപ്പില്‍ ബീജിംഗ് ഒന്നാമതായിരുന്നു. ഒളിമ്പിക്സ് ചൈനയിലെത്തുന്നതോടെ മനുഷ്യാവകാശപ്രശ്നങ്ങളിലും സാമൂഹ്യ-സാമ്പത്തിക കാര്യങ്ങളില്‍ കാര്യമായ പുരോഗതി ഉണ്ടാകുമെന്ന് ഒളിമ്പിക് കമ്മിറ്റി അംഗങ്ങള്‍ വിശ്വസിക്കുന്നു.

2000ത്തിലെ ഒളിമ്പിക്സിന് വേദിയാകാനുള്ള ശ്രമത്തിലും ബീജിംഗ് ഉണ്ടായിരുന്നെങ്കിലും വെറും രണ്ട് വോട്ടിന് ആ ബഹുമതി നഷ്ടപ്പെട്ടു. 1989ല്‍ ടിയാനന്‍മെന്‍ സ്ക്വയറില്‍ നടന്ന കൂട്ടക്കൊലയെത്തുടര്‍ന്നായിരുന്ന ബീജിംഗിന് ഈ നഷ്ടം സംഭവിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X