Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയിക്കാന്‍ ഇന്ത്യയ്ക്ക് 212 റണ്‍സ്

കൊളംബോ: കൊക്ക കോള ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ന്യൂസിലാന്റിനെതിരെ ജയിക്കാന്‍ ഇന്ത്യയ്ക്ക് 50 ഓവറില്‍ 212 റണ്‍സ് വേണം. ടോസ് നേടി ബാറ്റ് ചെയ്ത ന്യൂസിലാന്റിന് 50 ഓവറില്‍ 211 റണ്‍സേ എടുക്കാനായുള്ളൂ..

ഒരു വശത്ത് അവസാന നിമിഷം വരെയും പിടിച്ചു നിന്ന് 117 റണ്‍സ് നേടിയ നതന്‍ ആസ്ലേ ന്യൂസിലാന്റിന് മികച്ച അടിത്തറ നല്‍കിയെങ്കിലും പിന്നീട്വന്ന ബാറ്റ്സ്മാന്മാര്‍ക്കൊന്നും അത് മുതലെടുക്കാനായില്ല. മധ്യനിര ബാറ്റ്സ്മാന്മാരെ കാര്യമായൊന്നും ചെയ്യാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല.

സഹീര്‍ഖാന്റെ ആദ്യഓവറില്‍ തന്നെ ന്യൂസിലാന്റിന്റെ ആദ്യവിക്കറ്റ് വീണു. ഖാന്റെ പന്തില്‍ എല്‍ബിഡബ്ല്യുവില്‍ കുടുങ്ങിയ സിന്‍ക്ലയര്‍ റണ്ണൊന്നുമെടുത്തിരുന്നില്ല. തുടര്‍ന്ന് ആസ്ലെയോടൊപ്പം ക്രീസിലെത്തിയ സ്റീഫന്‍ ഫ്ലെമിംഗ് ഭദ്രമായ വിക്കറ്റ് കൂട്ടുകെട്ട് പടുത്തു.

70 റണ്‍സ് നേടിയ ഈ കൂട്ടുക്കെട്ട് അവസാനിപ്പിച്ചത് ഹര്‍ബജന്‍ സിംഗാണ്. ഹര്‍ബജന്റെ പന്തില്‍ ഷെവാഗ് പിടിച്ചാണ് ഫ്ലെമിംഗ് (25) പുറത്തായത്. 16-ാമത്തെ ഓവറില്‍ ഈ വിക്കറ്റ് കൂട്ടുകെട്ട് അവസാനിച്ചു.

തുടര്‍ന്ന് വന്ന ആര്‍ക്കും ആസ്ലെക്ക് മികച്ച പിന്തുണ നല്‍കാനായില്ല. ആസ്ലെ ഒരു വശത്ത് അജയ്യനായി നിന്നെങ്കിലും മറുവശത്ത് ബാറ്റസ്മാന്മാര്‍ വിക്കറ്റ് ബലി നല്‍കുകയായിരുന്നു. മാക്മില്ലന്‍ (17), വിന്‍സെന്റ് (16), ക്രിസ് ഹാരിസ് (ഒന്ന്), പരോരെ (ഒമ്പത്), നാഷ് (അഞ്ച്), മില്‍സ് (ഒന്ന്).....വിക്കറ്റ് ബലി കൊടുക്കുന്നതില്‍ ന്യൂസിലാന്റ് ബാറ്റ്സ്മാന്മാര്‍ മത്സരിക്കുകയായിരുന്നു.

കളി തീരാന്‍ രണ്ട് പന്ത് മാത്രം ബാക്കി നില്‍ക്കെയാണ് ആസ്ലെ പുറത്തായത്. അവസാന ഓവര്‍ വരെ അക്ഷോഭ്യനായി നിന്ന ആസ്ലെയുടെ ഇന്നിംഗ്സ് മഹത്തായിരുന്നു. 151 പന്തില്‍ നിന്ന് 117 റണ്‍സെടുത്ത ആസ്ലെ ടീമിനെ നാണക്കേടില്‍ നിന്ന് രക്ഷിച്ചു.

ഇന്ത്യയ്ക്ക് വേണ്ടി ഹര്‍ബജന്‍ മികച്ച ബൗളിംഗ് കാഴ്ച വെച്ചു. 10 ഓവറില്‍ വെറും 25 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഹര്‍ബജന്‍ രണ്ട് വിക്കറ്റ് കൊയ്തു. സഹീര്‍ഖാന്‍ പരണ്ടും യുവരാജ്സിംഗും ബദാനിയും ഓരോന്നും വിക്കറ്റ് നേടി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+